കോഴിക്കോട് : ഇടതു മുന്നണി സ്ഥാനാര്‍ഥികളുടെ വിജയം തേടി അരൂരില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലി ആവേശമായി. മേഖലാ റാലി സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീപീഡന കേസില്‍ പ്രതിയായ എംഎല്‍എയെ ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ സംരക്ഷിക്കുന്നത് വോട്ടര്‍മാര്‍ വിലയിരുത്തണമെന്ന് അനില്‍കുമാര്‍ പറഞ്ഞു. കോറോത്ത് ശ്രീധരന് അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.രാജന്, കൂടത്താംകണ്ടി സുരേഷ്, ടി.കെ.രാഘവന്, സി.പി.നിധീഷ് എന്നിവര്‍ സംസാരിച്ചു.



