സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കാവനൂർ ചുവപ്പിക്കാൻ ഇടത് സഖ്യം ; എല്ലാ വാർഡിലും സ്ഥാനാർഥികളായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം : അധികാരത്തിന്റെ അപ്പക്കഷ്ണത്തിനായി പിടിവലിയില്ല. ഓരോ വാർഡിലെയും സാധാരണക്കാരോട് പോലും അഭിപ്രായം തേടി ഏറെ തയ്യാറെടുപ്പുകളുമായി ഇടത് സ്ഥാനാർഥി പട്ടിക പുറത്തിറങ്ങി. നിലവിലെ യു ഡി എഫ് ഭരണത്തിന് മുമ്പ് കാവനൂർ അനുഭവിച്ച ഇടത് കാറ്റിനു വേഗം കൂട്ടാൻ ഏറ്റവും പ്രഗത്ഭരായ ആളുകളെ തന്നെ ലിസ്റ്റിലേക്ക് കണ്ടുപിടിക്കാൻ ഇടതു പക്ഷത്തിനായി. യുഡിഎഫ്-എൽഡിഎഫ് ബലാബലം വരുന്ന കാവനൂർ പഞ്ചായത്തിൽ ഒന്നോ രണ്ടോ സീറ്റിന്റെ വ്യത്യാസത്തിലാണ് പലപ്പോഴും മുന്നണികൾക്ക് ഭരണം ലഭിക്കുന്നതും നഷ്ടപ്പെടുന്നതും. മറ്റു മുന്നണികൾ സ്ഥാനാർത്ഥികളെ കണ്ടുപിടിക്കാൻ വിയർത്തു നിൽക്കുന്ന സമയത്തു തന്നെ സമ്പൂർണ സ്ഥാനാർഥി പട്ടിക പുറത്തിറക്കി തരംഗമാവുകയാണ് ഇടതു പക്ഷം. ഇത് എൽ ഡി എഫിനും മുന്നണിക്കും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

കഴിഞ്ഞ ദിവസം ഇടതു പക്ഷം പുറത്തിറക്കിയ സമ്പൂർണ സ്ഥാനാർഥിപട്ടിക;

വാർഡ് 1 എലിയാപറമ്പ് ഉബൈദുള്ള ഷാക്കിർ, വാർഡ് 2 മേപ്രപ്പാട് ലീല, വാർഡ് 3 പരിയാരക്കൽ ഷെറീന ടിടി, വാർഡ് 4 വട്ടപ്പറമ്പ് എ കെ ചന്ദ്രശേഖരൻ, വാർഡ് 5 കാവനൂർ ടൗൺ പി വേലായുധൻ, വാർഡ് 6 കാവനൂർ പന്ത്രണ്ടിൽ എൻ സി മൈമൂന ടീച്ചർ, വാർഡ് 7 മൂഴിപാടം സുരഭി ഉണ്ണി, വാർഡ് 8 വാക്കാലൂർ പി കെ ആയിഷാബി, വാർഡ് 9 വടശ്ശേരി മുഹമ്മദ് പി കെ (മാനു), വാർഡ് 10 നെല്ലിക്കാപറമ്പ് എ ശ്രീജിത്ത് മാസ്റ്റർ, വാർഡ് 11 ഇരുവേറ്റി അലവിക്കുട്ടി പി പി, വാർഡ് 12 തോട്ടിലങ്ങാടി അബ്ദുറഷീദ്വാർഡ്, 13 വടക്കുമല ഷംന തസ്നി , വാർഡ് 14 പുല്ലഞ്ചേരി പറമ്പ് ടിപി ആയിഷ , വാർഡ് 15 ചരങ്ങാകുണ്ട് വളയിൽ മൊയ്തീൻ കുഞ്ഞു, വാർഡ് 16 എളയൂർ പിസി ഷാഹിന മിനി, വാർഡ് 17 ചെക്കുളം ടി മുരളീധരൻ, വാർഡ് 18 മേലെ മുക്ക് ശ്രീഷ്ണ രാഹുൽ, വാർഡ് 19 ചെങ്ങര അബ്ദുസ്സലാം, വാർഡ് 20 ചോലയിൽ സന്ധ്യാ വിജയകുമാർ, വാർഡ് 21 മീന്‍ചിറ മുർഷിത നസ്രീൻ, വാർഡ് 22 പാലക്കാപറമ്പ് വിജീഷ രാജേഷ് , വാർഡ് 23 ആലുങ്ങപറമ്പ് അരുൺകുമാർ തുടങ്ങിയവരാണ് സ്ഥാനർഥികൾ.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement