തൃശ്ശൂർ: മുൻ എംഎൽഎയും സിപിഐ നേതാവുമായ ഗീത ഗോപി സി സി മുകുന്ദന് വക്കീൽ നോട്ടീസ് അയച്ചു. അപകീർത്തികരമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് നടപടി. സി സി മുകുന്ദൻ തന്റെ വ്യക്തിഹത്യ നടത്തുകയാണെന്ന് ഗീത ഗോപി ആരോപിച്ചു. തന്റെ വിശ്വാസ്യതയും പൊതുസമ്മാനവും തകർക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് നടത്തിയതെന്നും അവർ പറഞ്ഞു.
ഈ മാസം 16നകം പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് വക്കീൽ നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. നിർദ്ദിഷ്ട സമയത്തിനകം മാപ്പ് പറയാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.






