മലപ്പുറം : കെഎസ്‌ടിഎ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. അരീക്കോട് ബിആർസി ഹാളിൽ ചേർന്ന യോഗം പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ഇ എസ് അജിത് ലൂക്ക് അധ്യക്ഷനായി. സമ്മേളന പ്രചാരണ ഭാഗമായി ജില്ലയിലെമ്പാടും അനുബ ന്ധ പരിപാടികൾ നടത്താൻ തീരുമാനിച്ചു. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡൻ്റ് ആർ കെ ബിനു പ്രവർത്തനം വിശദീകരിച്ചു. ബേബി മാത്യു, പി പരമേശ്വരൻ, ശ്രീജ എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി കെ സരിത സ്വാഗതവും കൺവീനർ കെ ഷിനോജ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എൻ കെ ഷൗക്കത്തലി (ചെയർമാൻ), ഷിനോജ് (കൺ വീനർ).






