വാഷിങ്ടണ്‍: ഇറാനിലെ സൈനിക നീക്കം പുരോഗമിക്കുന്നതിനിടെ അടുത്ത ലക്ഷ്യം വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിലെ ചടങ്ങില്‍ സംബന്ധിക്കുമ്പോഴാണ് ക്യൂബയെ ലക്ഷ്യമിട്ട് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയത്. ക്യൂബയില്‍ നടപ്പിലാക്കാനുള്ള പദ്ധതി തന്റെ കൈവശമുണ്ടെന്നാണ് വൈറ്റ് ഹൗസിലെ ചടങ്ങില്‍ ട്രംപ് വീണ്ടും വ്യക്തമാക്കിയത്. വെനസ്വേലയിലെ സൈനിക നടപടിക്ക് പിന്നാലെ അടുത്തത് ക്യൂബയായിരിക്കും എന്ന ആശങ്ക നേരത്തേയുണ്ടായിരുന്നു.






