Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മദ്യ വ്യാപനം വർധിപ്പിക്കുന്നത് ജനവഞ്ചനയെന്ന് മദ്യനിരോധന സമിതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : അധികാരത്തിൽ എത്തിയാൽ മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറയ്ക്കുമെന്നായിരുന്നു പ്രകടനപത്രികയിലെ 552-ആം ഖണ്ഡികയിലെ വാഗ്ദാനം. എന്നാൽ അധികാരം ലഭിച്ചതിന് ശേഷം ബാറുകളും മദ്യശാലകളും വർധിപ്പിച്ച നടപടിയാണ് ജനവഞ്ചനയെന്ന് കേരള മദ്യനിരോധന സമിതി ആരോപിച്ചു. ഈ നിലപാട് എൽ.ഡി.എഫ് തിരുത്തണമെന്ന് സമിതി ആവശ്യപ്പെട്ടു.

സമിതിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആറുദിവസത്തെ തെരഞ്ഞെടുപ്പ് ഇടപെടൽ പ്രഖ്യാപന യാത്രയുടെ ഭാഗമായി നടന്ന സമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. യാത്രയുടെ രണ്ടാം ദിവസത്തെ പരിപാടി കോഴിക്കോട് തൊണ്ടയാട്ട് വെച്ച് കേരള സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡൻറ് ടി. കെ. എ. അസീസ് ഉദ്ഘാടനം ചെയ്തു. മദ്യനിരോധന സമിതി സംസ്ഥാന കോ-ഓർഡിനേറ്റർ പ്രൊഫ. ടി. എം. രവീന്ദ്രൻ അധ്യക്ഷനായിരുന്നു. ജാഥാ ലീഡർ ചൈത്രം രാജീവൻ, ബി.കെ. കൗസല്യ, പ്രൊഫ. ഓ.ജെ. ചിന്നമ്മ, അബു അന്നശ്ശേരി, ചന്ദ്രൻ കടക്കനാരി, ശോഭ പെരുവയൽ എന്നിവർ സംസാരിച്ചു.

Advertisement
WhiteswanTV Footer