Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ തകര്‍ത്ത് ലിവര്‍പൂള്‍ ചാമ്പ്യന്‍മാര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലിവര്‍പൂള്‍ : ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് കിരീടം വീണ്ടെടുത്ത് ലിവര്‍പൂള്‍. വിജയകിരീടം ചൂടാന്‍ ഒരു സമനില മാത്രം ബാക്കിനില്‍ക്കുന്ന കളിയില്‍ ടോട്ടനത്തെ 5-1 സ്‌കോറില്‍ തകര്‍ത്താണ് ലിവര്‍പൂളിന്റെ തേരോട്ടം.

ഡൊമനിക് സൊളാങ്കയുടെ 12-ാം മിനിറ്റ് ഗോളില്‍ ടോട്ടനം ലീഡ് നേടിയെങ്കിലും ലൂയിസ് ഡയസ്(16), അലക്‌സിസ് മക്കാലിസ്റ്റര്‍ (24), കോഡി ഗാപ്‌കൊ (34), മുഹമ്മദ് സല (63) എന്നിവരുടെ ഗോളുകളില്‍ ലിവര്‍പൂള്‍ തിരിച്ചടിച്ചു. ടോട്ടനത്തിന്റെ ഡസ്റ്റിനി ഉദോഗി (69) സെല്‍ഫ് ഗോളും വഴങ്ങി.

നാലു കളികള്‍ അവശേഷിക്കെയാണ് ചുവപ്പന്‍ പടയുടെ കിരീടനേട്ടം. ലിവര്‍പൂളിന് 34 കളികളില്‍ 25 ജയവും ഏഴു സമനിലയും രണ്ടു തോല്‍വിയുമായി 82 പോയിന്റാണ്. രണ്ടാം സ്ഥാനത്തുള്ള ആഴ്‌സനലിനാകട്ടെ 34 കളികളില്‍ 67 പോയിന്റാണുള്ളത്.

ഇതോടെ ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷന്‍ ലീഗില്‍ ഏറ്റവുമധികം കിരീടമെന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ (20) റെക്കോഡിനൊപ്പമെത്താന്‍ ലിവര്‍പൂളിന് കഴിഞ്ഞു. 2020-ലാണ് ലിവര്‍പൂള്‍ അവസാനമായി പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍മാരായത്.
28 ഗോളും 18 അസിസ്റ്റുമായി ലീഗിലെ ടോപ് സ്‌കോററായ ഈജിപ്ഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലയാണ് ലിവര്‍പൂള്‍ കുതിപ്പിന് ഊര്‍ജം പകര്‍ന്നത്. ഇത്തവണയും പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിക്കായിരുന്നു സാധ്യത കല്‍പിക്കപ്പെട്ടിരുന്നത്. തുടരെ അഞ്ചാം തവണയും സിറ്റി ചാമ്പ്യന്‍മാരാവുന്നത് തടയാന്‍ മറ്റു ടീമുകള്‍ക്ക് കരുത്തില്ലെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, ആദ്യത്തെ 13 കളികളില്‍ 11-ലും ജയിച്ച് ലിവര്‍പൂള്‍ കൊടുങ്കാറ്റായപ്പോള്‍ സിറ്റിയും ആഴ്‌സനലും ചെല്‍സിയും കാഴ്ചക്കാരായി. ആഴ്സനലാണ് ചുവപ്പന്‍മാര്‍ക്ക് അല്‍പമെങ്കിലും വെല്ലുവിളി ഉയര്‍ത്തിയത്.

യര്‍ഗന്‍ ക്ലോപ്പിന് പകരക്കാരനായി എത്തിയ ആര്‍നെ സ്ലോട്ടിന്റെ ശൈലികളോട് താരങ്ങള്‍ എങ്ങനെ ഇണങ്ങിച്ചേരുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, ആദ്യ സീസണില്‍ത്തന്നെ കിരീടമുയര്‍ത്തി സ്ലോട്ട് വിമര്‍ശകര്‍ക്ക് മറുപടി നല്‍കി.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer