ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ പ്രാദേശിക ബിജെപി നേതാവിനെ വെടിവച്ചു കൊന്നു. തിങ്കളാഴ്ച അർദ്ധരാത്രിക്ക് ശേഷം മണ്ടുവാലയിലെ പീപ്പൽ ചൗക്കിലാണ് സംഭവം നടന്നത്. രോഹിത് നേഗിയെന്നയാളാണ് കൊല്ലപ്പെട്ടത്. രോഹിത് നേഗിക്ക് നേരെ മുസാഫർനഗർ സ്വദേശിയായ അസ്ഹർ ത്യാഗി വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് രോഹിതിന് വെടിയേറ്റത്. നേഗിയുടെ സുഹൃത്തുക്കൾ ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾ മുമ്പ് ബിജെപി യുവമോർച്ചയുടെ ഡിവിഷണൽ പ്രസിഡന്റായിരുന്നു. പ്രതിയെ പിടികൂടാനുള്ള തിരച്ചിലിലാണ് പൊലീസ്.






