മലപ്പുറം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നഅതുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് പോലീസ് ഉദ്യോഗസ്ഥർക്കായി ശില്പശാല നടന്നത്. തിരൂർ താനൂർ സബ് ഡിവിഷൻ പരിധിയിലുള്ള തിരൂർ, പൊന്നാനി, വളാഞ്ചേരി, കുറ്റിപ്പുറം, ചങ്ങരംകുളം, പെരുമ്പടപ്പ്, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, കൽപ്പകഞ്ചേരി, കാടാമ്പുഴ സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.
പോളിങ് ദിനത്തിലും വിജയാഘോഷ സമയങ്ങളിലും പാലിക്കേണ്ട പ്രത്യേക സുരക്ഷാ നിർദേശങ്ങൾ വിശദീകരിച്ചു. മറ്റു ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ഇടുക്കി എന്നിവയിൽ നിന്നുമുള്ള അധിക പോലീസ് സേനയും നിയോഗിക്കും.
ചടങ്ങ് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് IPS ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്പി വി.എ. കൃഷ്ണദാസ്, ഡിവൈഎസ്പി അബ്ദുൽ ബഷീർ എന്നിവർ സംസാരിച്ചു.




