കോട്ടയം: കഴിഞ്ഞ ദിവസം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 70.94 ശതമാനം വോട്ടെടുപ്പ് നടന്നെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രാഥമിക കണക്ക്. അന്തിമ കണക്ക് വരുമ്പോൾ ഇതിൽ മാറ്റം വരാം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിങ് ശതമാനത്തിൽ ചെറിയ കുറവുണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കാര്യമായ വർധനയുണ്ടായി. ശനിയാഴ്ച ഫലമറിയാം.
2020ന്റെ വോട്ടിങ് പാറ്റേണുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ വോട്ടിൽ കാര്യമായ കുറവു വന്നിട്ടില്ല. 2020ൽ കോവിഡ് കാലമായതിനാൽ കൂടുതൽപ്പേർ നാട്ടിലുണ്ടായിരുന്നു. ഈ വർഷം അതല്ല സ്ഥിതി. ഒരു വാർഡിലെ വോട്ടർ പട്ടികയിൽ ശരാശരി നൂറ്റിയിരുപതു പേർ വരെ സ്ഥലത്തില്ലാത്തതോ മരിച്ചതോ ആയി വരാം. യുഡിഎഫ് പ്രതീക്ഷിച്ച വോട്ടുകൾ പോൾ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തിളക്കം എൽഡിഎഫ് കോട്ടയത്ത് തുടരും. ഇത് എൽഡിഎഫിന്റെ സാധ്യതകൾ വർധിപ്പിച്ചു. ഇരുപതിമൂന്നിൽ പതിനെട്ടു സീറ്റുമായി ജില്ലാ പഞ്ചായത്തിൽ ഭരണത്തിൽ എത്തും എന്ന് പറയുന്നു. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും ലഭിക്കും. 47–50 ഗ്രാമപ്പഞ്ചായത്തുകളിൽ ഭരണം ലഭിക്കും. കോട്ടയം, പാലാ, ഏറ്റുമാനൂർ നഗരസഭകൾ ഭരിക്കും. മറ്റു നഗരസഭകളിലും മികച്ച മുന്നേറ്റം. ഇവിടെയും ഭരണത്തിലെത്താം.










