സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തദ്ദേശ തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൻഡിഎ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ :കുന്നംകുളം നഗരസഭയെ വികസനത്തിന്റെ പുതിയ പാതയിലേക്ക് നയിക്കാനുള്ള ലക്ഷ്യത്തോടെ എൻഡിഎ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ചു. കുന്നംകുളത്ത് സംഘടിപ്പിച്ച എൻഡിഎ തൃശ്ശൂർ നോർത്ത് ജില്ലാ വികസന സംഗമത്തിലാണ് പ്രഖ്യാപനം നടത്തിയത്.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. അനൂപ് ആന്റണിയാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. “മാറാത്തത് ഇനി മാറും. എല്ലാവർക്കും വേണ്ടി, എല്ലാവർക്കുമൊപ്പം. വികസിത കേരളത്തിനായി ഇനി വരണം ബിജെപി” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം.

വികസന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ച അനൂപ് ആന്റണി, കുന്നംകുളം വർഷങ്ങളായി തന്നെ അവഗണന അനുഭവിച്ച നഗരമാണെന്നും, നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും നഗര സംവിധാനങ്ങളും നവീകരിക്കാൻ സമഗ്രമായ പദ്ധതികളുമായി എൻഡിഎ മുന്നോട്ടുവരുന്നുവെന്നും വ്യക്തമാക്കി.

ജനങ്ങളുടെ ദിനചര്യയെ നേരിട്ട് സ്വാധീനിക്കുന്ന മേഖലകളിലാണ് അധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗതാഗതക്കുരുക്ക്, കുടിവെള്ള സൗകര്യങ്ങളുടെ കുറവ്, ശുചിത്വ സൗകര്യങ്ങളുടെ അഭാവം, വ്യാപാരസൗഹൃദ അന്തരീക്ഷം, സംരംഭകത്വ വളർച്ച, നഗരത്തിന്റെ അടിസ്ഥാന വികസന ആവശ്യങ്ങൾ തുടങ്ങിയ പ്രധാന മേഖലകളെ ഉൾപ്പെടുത്തി പ്രത്യേക വികസന പ്രമേയം എൻഡിഎ അവതരിപ്പിച്ചു.

കുന്നംകുളത്തിന്റെ ഭാവി വികസനത്തിനായി ജനങ്ങൾ എൻഡിഎയെ വിശ്വസിക്കുമെന്ന ആത്മവിശ്വാസം നേതാക്കൾ പ്രകടിപ്പിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കുന്നംകുളത്തിന്റെ വളർച്ചയ്ക്കും മാറ്റത്തിനും വഴിതെളിക്കുന്നതായിരിക്കുമെന്ന് അവർ വ്യക്തമാക്കി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.