ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂൾ ഒന്നാം നമ്പർ ബൂത്തിൽ റീ പോളിംഗ് പൂർത്തിയായി. 71.68 ശതമാനം വോട്ടാണ് ഇവിടെ രേഖപ്പെടുത്തിത്.772 വോട്ടുകളാണ് ആകെ പോൾ ചെയ്തത് അതിൽ 368 എണ്ണം പുരുഷന്മാരുടേതും 404 എണ്ണം സ്ത്രീകളുടേതുമാണ്. 1077 വോട്ടർമാരാണ് ഇവിടെ ആകെയുള്ളത്.
ഡിസംബർ 9 ന് നടന്ന വോട്ടെടുപ്പിൽ വോട്ടിംഗ് മിഷ്യനിൽ ബി എസ് പി സ്ഥാനർത്ഥിയുടെ ചിഹ്നം തെളിയാതിരുന്നതും വോട്ടിങ് യന്ത്രം തകരാറിലായാതിനേയും തുടർന്ന് ഇവിടെ വോട്ടിംങ് നിർത്തി വെക്കുകയും ക്രമ പകരമല്ല വോട്ടിങ് നടന്നതെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ റീ പോളിംഗിന് ഉത്തരവ് ഇടുകയുമായിരുന്നു.






