തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രങ്ങളായി. കോർപ്പറേഷൻ തലത്തിൽ നാലും മുനിസിപ്പാലിറ്റികൾക്ക് ആറും ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപ്പഞ്ചായത്തുകൾക്കായി 11 കേന്ദ്രങ്ങളുമാണ് അനുവദിച്ചിട്ടുള്ളത്.
തിരുവനന്തപുരം കോർപ്പറേഷനിലെ വോട്ടെണ്ണൽ നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജ് പരിസരത്താണ്. ഇവിടെ സർവോദയ വിദ്യാലയത്തിൽ മൂന്നു കേന്ദ്രങ്ങളിലും മാർ തിയോഫിലിസ് ട്രെയിനിങ് കോളേജിൽ ഒരു കേന്ദ്രത്തിലുമാണ് വോട്ടെണ്ണൽ സജ്ജീകരിക്കുന്നത്. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെ വോട്ടെണ്ണൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടേത് മഞ്ച ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടേത് നഗരസഭാ കാര്യാലയത്തിലെ മിനി ഹാളിലും വർക്കല മുനിസിപ്പാലിറ്റിയുടേത് നഗരസഭാ കാര്യാലയത്തിലും നടക്കും. ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുതലത്തിൽ അതത് ബ്ലോക്ക് പഞ്ചായത്തുതലങ്ങളിലെ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക.
ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് വോട്ടെണ്ണൽ കേന്ദ്രങ്ങൾ
പെരുങ്കടവിള- മാരായമുട്ടം ഗവ. ഹൈസ്‌കൂൾ
അതിയന്നൂർ- നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്‌കൂൾ
നേമം- മലയിൻകീഴ് ഗവ. വിഎച്ച്എസ്എസ്
പോത്തൻകോട്- തുമ്പ സെയ്‌ന്റ് സേവ്യേഴ്‌സ് കോളേജ്
വെള്ളനാട്- ജി.കാർത്തികേയൻ സ്മാരക വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂൾ വെള്ളനാട്
നെടുമങ്ങാട്- നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ
വാമനപുരം- പിരപ്പൻകോട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ
കിളിമാനൂർ- കിളിമാനൂർ ഗവ. എച്ച്എസ്എസ്
ചിറയിൻകീഴ്- ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ
വർക്കല- ശിവഗിരി ശ്രീനാരായണ കോളേജ്
പാറശ്ശാല- പാറശ്ശാല ഗവ. ഗേൾസ് ഹൈസ്‌കൂൾ






