Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജയിലർ-2 ൽ ലിച്ചിയും; ഉദ്ഘാടനച്ചടങ്ങിനിടെ ‘സസ്പെൻസ്’ പൊളിച്ച് താരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ഏറ്റവും പുതിയ ചിത്രമാണ് ജയിലർ 2. ചിത്രത്തിൽ ഇതിഹാസ താരം രജനികാന്തിനൊപ്പം താനുമുണ്ടെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് അന്ന രേഷ്മ രാജൻ. നടി തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവച്ചത്. ഇതിഹാസ താരമായ രജനികാന്തിനെ നേരിട്ടു കണ്ടുവെന്നും അദ്ദേഹത്തിനൊപ്പം ‘ജയിലർ2’വിൽ അഭിനയിക്കാൻ സാധിക്കുന്നത് വലിയ ഭാഗ്യമാണെന്നും ലിച്ചി പറഞ്ഞു.

കോഴിക്കോട് ചെറുവണ്ണൂരിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ കേരളത്തിലെ മുഖ്യ ലൊക്കേഷനാണ് ഇത്. ആറുദിവസം രജനികാന്ത് കോഴിക്കോട്ടുണ്ടാകും. ശനിയാഴ്ച്ച ബിസി റോഡിലുള്ള സുദർശൻ ബംഗ്ലാവിലാണ് സിനിമയുടെ കോഴിക്കോട് ഷെഡ്യൂൾ ആരംഭിച്ചത്. സിനിമയുടെ കേരളത്തിലെ പ്രധാന ലൊക്കേഷനാണ് ഇവിടം. 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക. കോഴിക്കോട്ടെ മറ്റു ചില ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാകുമെന്ന സൂചനയുണ്ട്. കനത്ത സുരക്ഷാസജ്ജീകരണങ്ങളോടെയാണ് ചിത്രീകരണം.
പാലക്കാട് അട്ടപ്പാടിയിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് രജനി കോഴിക്കോട് എത്തിയത്. രാമനാട്ടുകര കടവ് റിസോര്‍ട്ടിലാണ് താമസം. പാലക്കാട് ഏകദേശം ഇരുപത് ദിവസത്തോളം ചിത്രീകരണം നീണ്ടിരുന്നു. ഷോളയൂർ ഗോഞ്ചിയൂർ, ആനകട്ടി എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻ. മാർച്ചിൽ ആദ്യ ഘട്ട ചിത്രീകരണം തുടങ്ങിയിരുന്നു.

Advertisement
WhiteswanTV Footer