തൃശ്ശൂർ : കുന്നംകുളം ചിറ്റഞ്ഞൂർ ചുങ്കത്ത് സ്കൂൾ പരിസരത്തും ചമയം ഛത്രപതി റോഡിലെ പാടി ഭാഗത്തും സ്ഥാപിച്ചിരുന്ന എൻഡിഎ സ്ഥാനാർത്ഥി എം.വി. ഉല്ലാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഫ്ലെക്സ് ബോർഡുകൾ കഴിഞ്ഞ രാത്രി അജ്ഞാതർ നശിപ്പിച്ചു.
രാവിലെ നാട്ടുകാർക്ക് കണ്ടത്, ബോർഡുകൾ കീറിയും നിലത്തേക്ക് വലിച്ചെറിഞ്ഞുമുള്ള നില.തെരഞ്ഞെടുപ്പ് ചൂട് കൂടുന്ന സമയത്താണ് സംഭവം നടന്നത് എന്നതാണ് ശ്രദ്ധേയമായത്.ഉല്ലാസിന് കഴിഞ്ഞ ദിവസങ്ങളിലായി വിവിധ മേഖലകളിൽ ലഭിച്ചിരുന്ന പിന്തുണയാണ് ചിലർക്കിടയിൽ അസ്വസ്ഥത സൃഷ്ടിച്ചതാകാമെന്ന് പ്രദേശത്ത് ചർച്ച. എങ്കിലും ബോർഡുകൾ നശിപ്പിച്ചത് ആരാണ്, എന്ത് ഉദ്ദേശ്യത്തോടെയാണ് എന്നതിൽ വ്യക്തമായ സൂചന ഇപ്പോഴും ലഭ്യമല്ല.
ഇത്തരം പ്രവൃത്തികൾ ജനാധിപത്യ രീതിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുന്നതാണെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.



