സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് മഹേഷ് ബാബു-എസ്എസ് രാജമൗലി കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രം. ആർആർആറിന് ശേഷം രാജമൗലിയുടേതായി ഒരുങ്ങുന്ന ഒരു ചിത്രം കൂടിയാണിത്. ചിത്രത്തിൽ നായികയായെത്തുന്നത് ഗ്ലോബല്‍ ഐക്കണ്‍
പ്രിയങ്ക ചോപ്രയാണെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയങ്ക ചോപ്ര ഇന്ത്യന്‍ സിനിമയിലേക്ക് തിരികെ വരുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
ഇപ്പോഴിതാ ചിത്രത്തിൽ മറ്റൊരു വമ്പൻ താരം ഭാഗമാകാൻ പോകുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. പാൻ ഇന്ത്യൻ താരമായ ആർ മാധവൻ കൂടി ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. ദേശീയ മാധ്യമമായ മണി കണ്‍ട്രോള്‍ ആണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.
ഉടനെ തന്നെ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പര്‍ താരം പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്.ഈ വാർത്ത നേരെത്തെ സിനിമ ലോകത്ത് ഇടം പിടിച്ചതാണ്. അതേസമയം പേരിടാത്ത ഈ രാജമൗലി ചിത്രത്തിനായി കാത്തിരിക്കുകായാണ് ഇന്ത്യൻ സിനിമ ലോകം.






