സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്വർണ്ണ മോതിരം നൽകി 16 കാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 187 വർഷം തടവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: സ്വർണ്ണ മോതിരം നൽകി മതപഠന ക്ലാസിന് പോയ വിദ്യാർത്ഥിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 187 വർഷം തടവു ശിക്ഷ വിധിച്ച് കോടതി. പതിനാറുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകനായ ആലക്കോട് സ്വദേശി മുഹമ്മദ് റാഫി (41) യെയാണ് കോടതി തടവും, 9 ലക്ഷം രൂപ പിഴയും വിധിച്ചത്. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി. കണ്ണൂർ പഴയങ്ങാടിയിലാണ് കേസിന്നാസ്പദമായ സംഭവം.

2020 മുതൽ 2021 വരെയുള്ള ഒരു വർഷം ലോക്ക്ഡൗൺ കാലയളവിലാണ് റാഫി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മോതിരം നല്‍കി വശീകരിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് പോലീസ് വ്യക്തമാക്കുന്നത്. വിവരം പുറത്തുപറഞ്ഞാല്‍ ശപിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പഴയങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. അതേസമയം, മുഹമ്മദ് റാഫി മുൻപും പോക്സോ കേസിൽ പ്രതിയായിട്ടുണ്ടെന്ന് കണക്കിലെടുത്താണ് കോടതിയുടെ വിധി.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.