കണ്ണൂര്‍: എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകന്‍ കോടതിയില്‍ കീഴടങ്ങി. കണ്ണൂര്‍ തളിപ്പറമ്പ് സിദ്ദിഖ് നഗര്‍ സ്വദേശി മുഹമ്മദ് ഷാഹിദാണ് തളിപ്പറമ്പ് കോടതിയില്‍ കീഴടങ്ങിയത്. മദ്രസയില്‍ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെനന്നായിരുന്നു പരാതി.
ഇയാള്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ നടന്നത്. രാവിലെ എട്ട് മണിയോടെ ക്ലാസ് മുറിയില്‍ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
ഇതിന് മുമ്പും സമാന സംഭവം ഉണ്ടായതായി കുട്ടി പറയുന്നു. പരാതിയെ തുടര്‍ന്ന് തളിപ്പറമ്പ് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നതിനെയാണ് കോടതിയില്‍ കീഴടങ്ങിയത്.






