സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

അറ്റകുറ്റപ്പണി: നവംബർ 11 മുതൽ ഡിസംബർ 11 വരെ മൂലമറ്റം പവർഹൗസ് അടച്ചിടും

ഇടുക്കി: അറ്റകുറ്റപ്പണിയുടെ ഭാഗമായി ഇടുക്കി മൂലമറ്റം പവർഹൗസ് ഒരുമാസത്തേക്ക് അടച്ചിടും. നവംബർ 11മുതൽ ഡിസംബർ 10 വരെയാണ് മൂലമറ്റത്ത് നിന്നുളള വൈദ്യുതോത്പാദനം പൂർണമായി നിർത്തുന്നത്. ഇതോടെ, സംസ്ഥാനത്ത് പീക്ക് സമയത്ത് 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും.

വൈദ്യുതിനിലയത്തിലെ ബട്ടർഫ്‌ളൈ വാൾവിനുളള ചോർച്ച പരിഹരിക്കുക, പ്രധാന രണ്ട് ഇൻലറ്റ് വാൾവുകളുടെ അറ്റകുറ്റപ്പണി എൻ്നിവയ്ക്കാണ് നിലയം അടച്ചിടുന്നത്. എന്നാൽ സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നാണ് കെഎസ്ഇബി വിശദീകരണം. ജൂലൈയിൽ അധികമായി ഉല്പാദിപ്പിച്ച വൈദ്യുതി പഞ്ചാബ്, മധ്യ പ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങൾക്ക് കൈമാറിയിരുന്നു. ഇത് നവംബറിൽ അഞ്ച് ശതമാനം അധിക വൈദ്യുതി സഹിതം തിരിച്ചു കിട്ടുമെന്നും വിശദീകരിക്കുന്നു. ജൂലൈയിൽ അറ്റകുറ്റപ്പണി നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും കനത്ത മഴ വന്നതോടെ മാറ്റി വെക്കുകയായിരുന്നു.

Advertisement

കോഴിക്കോട് കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നു വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. അ‌ഞ്ച് തൊഴിലാളികൾ സ്ലാബിനുള്ളിൽ കുടുങ്ങിയിരുന്നു. ഇവരെ അഗ്നിശമനസേന പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാസ്‌പോർട്ട് ഓഫീസായി പ്രവർത്തിച്ചിരുന്ന

Read More »

ലഹരിമരുന്ന് മാഫിയ തലവൻ എൽ മെൻചോയെ വധിച്ചു

മെക്സിക്കോ സിറ്റി: മെക്സിക്കൻ ലഹരിമരുന്ന് മാഫിയ തലവൻ നെമെസിയോ എൽ മെൻചോ ഒസെഗുവേരയെ വധിച്ചതായി മെക്സിക്കൻ സൈന്യം. ഹാലിസ്കോ സംസ്ഥാനത്തെ തപാൽപ മേഖലയിൽ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ ഇയാളെ മെക്സിക്കോ സിറ്റിയിലേക്ക്

Read More »

എന്തുകൊണ്ട് നമ്മൾ തോറ്റു? തലപുകച്ച് മാനേജ്മെന്റും ആരാധകരും

അഹമ്മദാബാദ്: അവസാനം അടി തെറ്റി, ആന വീണു! ടീം ഇന്ത്യയുടെ അമിത ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരമാണ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ വമ്പൻ തോൽവി. അതും ഇഞ്ചോടിഞ്ച് പോരാടി വീണതല്ല, സ്വന്തം കാണികൾക്ക് മുന്നിൽ

Read More »

തൃശ്ശൂരിൽ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാനൊരുങ്ങി ബിജെപി

തിരുവനന്തപുരം: തൃശ്ശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാൻ നീക്കം. പത്മജ മത്സരത്തിനിറങ്ങണമെന്ന് സംസ്ഥാന നേതൃത്വത്തോട് ദേശീയ നേതൃത്വം ആവശ്യപ്പെട്ടെന്നാണ് വിവരം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കും പത്മജയെ തൃശ്ശൂരിൽ മത്സരിപ്പിക്കാനാണ് താൽപര്യം. സുരേഷ്

Read More »

രണ്ടര വയസുകാരി മരിച്ച സംഭവം; ചികിത്സാപ്പിഴവ് ആരോപണം തള്ളി ഡോക്ടർ

തിരുവനന്തപുരം: ശ്വാസംമുട്ടലിനെത്തുടർന്ന് രണ്ടര വയസുകാരി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി കാട്ടാക്കടയിലെ മമൽ ആശുപത്രിയിലെ ഡോക്ടർ. കുത്തിവയ്പ്പ് എടുത്തതിനെത്തുടർന്നാണ് കുട്ടിയുടെ നില വഷളായതെന്ന ബന്ധുക്കളുടെ ആരോപണമാണ് ഡോക്ടർ അരുൺ വാര്യർ നിഷേധിച്ചത്. കാട്ടാക്കട

Read More »

ക്ഷേത്രോത്സവത്തിനിടെ എസ്ഐക്ക് മർദ്ദനം; രണ്ടുപേർക്കെതിരെ കേസ്

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ എസ്ഐയെ സിപിഎം വെളളറട ലോക്കൽ സെക്രട്ടറി മർദിച്ചെന്ന് പരാതി. വെളളറട എസ്ഐ അഭിജിത്തിനാണ് മർദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപിനെതിരെ കേസെടുത്തു. ഇന്നലെ രാത്രി 9മണിയോട് കൂടിയായിരുന്നു സംഭവം. വെളളറടയിൽ

Read More »
Advertisement