Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പേരൂർക്കടയിൽ വൻ തീപിടിത്തം; അടുക്കളയും ഡൈനിംഗ് ഏരിയയും കത്തി നശിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട ഊന്നാംപാറയിൽ വൻ തീപിടിത്തം. മാൻഷൻ പാം ഹിൽസ് ഫ്ലാറ്റ് സമുച്ചയത്തിന് സമീപമുള്ള അരുൺ എസ്.എസ് കുമാറിന്റെ ‘ശ്രീദക്ഷ’ എന്ന ഇരുനില വീടാണ് കത്തിനശിച്ചത്. ഏകദേശം ഒരു വർഷം മാത്രം പഴക്കമുള്ള വീടിനാണ് തീപിടിച്ചത്.

ഇന്നലെ രാത്രി ഉണ്ടായ തീപിടിത്തത്തിൽ വീടിന്റെ ഗ്രൗണ്ട് ഫ്ലോറിലെ അടുക്കള, വർക്ക് ഏരിയ, ഡൈനിംഗ് ഏരിയ എന്നിവ പൂർണമായും നശിച്ചു. തീയുടെ കനത്ത ചൂട് കാരണം മുകളിൽ ഉണ്ടായിരുന്ന ഇലക്ട്രിക് ഉപകരണങ്ങൾക്കും മറ്റ് സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വീട്ടിൽ ഉപയോഗിച്ച ജിപ്സം ബോർഡും തടി പാനലിംഗും തീ വേഗത്തിൽ പടരാൻ കാരണമായെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചതോടെ അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി. ഏകദേശം രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണത്തിലാക്കിയത്.

വാഹനത്തിൽ നിന്നും സമീപത്തെ ഫ്ലാറ്റിൽ നിന്നുമുള്ള ഹോസുകൾ ഉപയോഗിച്ചാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് അഗ്നിരക്ഷാ സേന പറയുന്നത്. സംഭവത്തിൽ ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

Advertisement
WhiteswanTV Footer