സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

മലപ്പുറം പ്രസ് ക്ലബ്ബിന്റെ മാത്യു മണിമല സ്മാരക മാധ്യമ പുരസ്കാരം സമ്മാനിച്ചു

മലപ്പുറം: രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും ഒരുമിച്ചു പ്രവർത്തിച്ചാൽ മാത്രമേ ജനാധിപത്യവും നമ്മുടെ നാടിന്റെ ബഹുസ്വരതയും കാത്തുസൂക്ഷിക്കാൻ സാധിക്കൂയെന്ന് ഡോ. ശശി തരൂർ എംപി. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മാത്യു മണിമല സ്മാരക മാധ്യമ പുരസ്കാരം മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസിനു സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘ഒരേസമയം, കണ്ണാടിയും ദീപവുമാണ് മാധ്യമപ്രവർത്തനം.

ഇതാണ് നമ്മുടെ നാട്ടിൽ നടക്കുന്നതെന്ന് കാണിച്ചു തരുന്ന കണ്ണാടിയാകുന്നതിനൊപ്പം ഇനി നമ്മൾ സഞ്ചരിക്കേണ്ട വഴി കാണിച്ചു തരുന്ന ദീപവുമായി മാധ്യമപ്രവർത്തനം മാറുന്നു. കഥ പറയൽ മാത്രമല്ല, മാധ്യപ്രവർത്തകരുടെ ഉത്തരവാദിത്തം. അത് പത്രം അച്ചടിക്കുന്നതോടെ അവസാനിക്കുന്നുമില്ല. ഈ സന്ദേശം സ്വന്തം ജീവിതത്തിൽ പകർത്തിയവരാണ് മാത്യു മണിമലയും അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങിയ മാത്യൂസ് വർഗീസ് എന്നും അദ്ദേഹം പറഞ്ഞു. ലേബർ കോഡുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ആശങ്ക ലോക്സഭയിൽ ഉന്നയിക്കുമെന്നും ശശിതരൂർ പറഞ്ഞു.

മലപ്പുറം പ്രസ് ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറിയും മലയാള മനോരമ മുൻ അസി. എഡിറ്റർ കൂടിയായ മാത്യു മണിമലയുടെ സ്മരാണാർഥം മലപ്പുറം പ്രസ് ക്ലബ് ഏർപ്പെടുത്തിയതാണ് 30,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം. മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മഹേഷ് കുമാർ ആധ്യക്ഷ്യത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാതിതിഥിയായിരുന്നു. സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സഹാനുഭൂതിയാണ് മാധ്യമപ്രവർത്തനത്തിന്റെ ആത്മാവെന്ന് മറുപടി പ്രസംഗത്തിൽ മാത്യൂസ് വർഗീസ് പറഞ്ഞു.

സമ്മാനത്തുകയായ 30,000 രൂപ ഭിന്നശേഷി വിദ്യാർഥികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന തെന്നല ബ്ലൂംസ് സ്പെഷൽ സ്കൂളിന് അദ്ദേഹം കൈമാറി. ബ്ലൂംസ് സ്കൂളിന്റെ സാരഥിയും ജില്ലാ പഞ്ചായത്ത് അംഗവുമായ യാസ്മിൻ അരിമ്പ്ര ഏറ്റുവാങ്ങി. മാത്യു മണിമലയുടെ മകനും മനോരമ ന്യൂസ് ചീഫ് കോഓർഡിനേറ്റിങ് എഡിറ്ററുമായ റോമി മാത്യു, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷിറ, മലപ്പുറം നഗരസഭാധ്യക്ഷ വി.റിനിഷ, മഞ്ചേരി നഗരസഭാ ഉപാധ്യക്ഷ ബീന ജോസഫ്, മുതിർന്ന മാധ്യമപ്രവർത്തകൻ വീക്ഷണം മുഹമ്മദ് പ്രസംഗിച്ചു. മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി വി.പി.നിസാർ സ്വാഗതവും ട്രഷറർ അബ്ദുൽ ഹയ്യ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

അതിവേഗ റെയിൽ പദ്ധതി; ഡിസൈനുമായി ഇ ശ്രീധരൻ

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിക്കായുള്ള പുത്തൻ ഡിസൈനുമായി ഇ ശ്രീധരൻ. സമയവും ചെലവും കുറഞ്ഞ പുതിയ മോഡലാണിതെന്നാണ് ശ്രീധരൻ വ്യക്തമാക്കുന്നത്. തിരുവനന്തപുരം – കണ്ണൂർ റൂട്ടിൽ പത്തനംതിട്ടയെയും മലപ്പുറത്തെയും ഉൾപ്പെടുത്തിയാണ് പുതിയ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്.

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും വർധന; ഗ്രാമിന് 140 രൂപ വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ വർധനവ് രേഖപ്പെടുത്തി. രാവിലെ 09:20 ന് പുറത്തുവന്ന കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 140 രൂപ വർധിച്ച് 14,830 രൂപയായി. ഇതോടെ ഒരു പവൻ

Read More »

ഇന്ത്യയുടെ നെഞ്ചിൽ വിൻഡീസിന്റെ ആണി: കാര്യങ്ങൾ കടുപ്പം

മുംബൈ: സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിതമായി തോറ്റതിന് പിന്നാലെ ടീം ഇന്ത്യയെ വീണ്ടും കോമയിലാക്കി കരീബിയൻ പട. ഇന്നലെ സിംബാബ്വേയെ 107 റൺസെന്ന കൂറ്റൻ മാർജിനിൽ തോൽപ്പിച്ചതോടെ നെറ്റ് റൺറേറ്റിലും കുതിപ്പ് നടത്തുകയായിരുന്നു. ഇതോടെ

Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കോഴിക്കോട്ട് ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

കോഴിക്കോട്: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ യുവാവ് അറസ്റ്റിലായി. കണ്ണൂർ തലശ്ശേരി അയ്യൻകുന്ന് കച്ചേരിക്കടവ് സ്വദേശി കല്ലുമ്മൽപുറത്ത് വീട്ടിൽ അജിൽ വിനോദ് (29)നെ നടക്കാവ് പൊലീസ് പിടികൂടി. അശോകപുരത്തെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു

Read More »

പെരുമ്പിലാവില്‍ യുവതിക്കും സുഹൃത്തുക്കൾക്കും നേരെ നഗ്നത പ്രദർശനം; 2 പേർ പിടിയിൽ

തൃശ്ശൂർ: പെരുമ്പിലാവില്‍ യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ അശ്ലീല പ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയും ചെയ്ത രണ്ടുപേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മൂക്കുതല സ്വദേശികളായ ചട്ടിക്കല്‍ വീട്ടില്‍ പ്രകാശന്‍ (49), കൊണ്ടാകവളപ്പില്‍ വീട്ടില്‍

Read More »
Advertisement