സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പേവിഷബാധ; ചികിത്സ തേടിയ പട്ടികയിൽ മലപ്പുറം 11-ാമത്

മലപ്പുറം: തദ്ദേശ വകുപ്പിന്റെ കണക്ക് പ്രകാരം അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് നായുടെ കടിയേറ്റ് ആളുകൾ ചികിത്സ തേടിയത് കൂടുതൽ തലസ്ഥാനത്ത്. 2021 മുതൽ 2025 വരെ തി രുവനന്തപുരത്ത് 2.26 ലക്ഷം പേരാണ് ചികിത്സ തേടിയത്. 2025ൽ മാത്രം തലസ്ഥാനത്ത് 58,108 പേർ ചികിത്സ തേടിയിട്ടുണ്ട്. തെരുവുനായ്കളും വീട്ടിൽ വളർത്തുന്നതും ഉൾപെടെയാണ് ഈ കണക്ക്. മലപ്പുറം 11-ാം സ്ഥാനത്താണ്. അഞ്ചുവർഷത്തിനിടെ മലപ്പുറത്ത് 57,465 പേർ ചികിത്സ തേടി. 2023ലാണ് കൂടുതൽ പേർ മലപ്പുറത്ത് ചികിത്സ തേടിയത്. 13,671 പേർ ആശുപത്രികളെ ആശ്രയിച്ചു.

20218 8,887, 20228 11,543, 202408 11,143, 2025ൽ 12,234 പേരും ചികിത്സ തേടി. രണ്ടാമ തുള്ള കൊല്ലത്ത് 1.72 ലക്ഷം, മൂന്നാമതുള്ള പാലക്കാട് 1.55 ലക്ഷം, എറണാകുളം 1.48 ലക്ഷം, തൃശൂർ 1.40 ലക്ഷം, ആലപ്പുഴ 1.20 ലക്ഷം, കോട്ടയം 1.11 ലക്ഷം, കോഴിക്കോട് 86,535, കണ്ണൂർ 82,694, പത്തനംതിട്ട 75,912, കാസർകോട് 45,884, ഇടുക്കി 45,810, വയനാട് 33,527 പേരും ചികിത്സ തേടിയുണ്ട്. പേവിഷ ബാധയേറ്റ് മരണ പ്പെട്ടവരിൽ കൊല്ലം ജില്ലയാണ് ഒന്നാമത്.

അഞ്ചുവർഷത്തിനിടെ കൊല്ലത്ത് 21പേർ മരണത്തിന് കീഴടങ്ങി. മലപ്പുറവും കണ്ണൂരും ആറാം സ്ഥാനത്താണ്. ആറുവീതം പേരാണ് മലപ്പുറത്ത് മരിച്ചത്. രണ്ടാമതുള്ള തിരുവനന്തപുരത്തും ആലപ്പുഴയിലും 17 വീതവും, പാലക്കാട് 14, തൃശൂർ 12, എറണാകുളം, പത്തനംതിട്ട, കോഴിക്കോട് എന്നിവിടങ്ങളിൽ എട്ട്, ഇടുക്കി- കോട്ടയം എന്നിവിടങ്ങളിൽ രണ്ട്, കാസർകോട് ഒന്ന് എന്നിങ്ങനെയുമാണ് മരണം. മരണം റിപ്പോർട്ട് ചെയ്യപ്പെടാത്തത് വയനാട് ജില്ലയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

വിജയ് യെ പൂട്ടാൻ ഈ വിവാദം പോരാ

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ടിവികെ അധ്യക്ഷൻ വിജയ്ക്കും നടി തൃഷയ്ക്കും എതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ രംഗത്തെത്തിയിരിക്കുകയാണ്. വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം. രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ വിജയ് വീട്ടിൽ

Read More »

വൈകിയതിന് പരീക്ഷാകേന്ദ്രത്തിൽ കയറ്റിയില്ല; 10-ാംക്ലാസുകാരി ട്രെയിനിൽനിന്ന് ചാടി ജീവനൊടുക്കി

പട്‌ന: വൈകിയെത്തിയതിനെ തുടർന്ന് പരീക്ഷാകേന്ദ്രത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിന്റെ ദുഃഖത്തിൽ പത്താം ക്ലാസുകാരി ജീവനൊടുക്കി. ബിഹാറിലെ മസൗർഹിയിലാണ് സംഭവം. കോമൾ കുമാരി എന്ന വിദ്യാർഥിനിയാണ് ട്രെയിനിൽനിന്ന് ചാടി ജീവനൊടുക്കിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. രാവിലെ ഒൻപതുമണിയായിരുന്നു പരീക്ഷാകേന്ദ്രത്തിലെ

Read More »

കെ.സി വേണുഗോപാലിന് ഇപ്പോൾ അടുക്കള കയറാൻ മാത്രമാണ് സമയം ; പരിഹാസവുമായി മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ രീതികളെയും കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രങ്ങളെയും രൂക്ഷമായി പരിഹസിച്ച് വി. ശിവൻകുട്ടി. അടുക്കളയിൽ കയറിപ്പോകുന്നത് കണ്ടാൽ തോന്നും ആദ്യമായിട്ടാണ് കപ്പ കാണുന്നതെന്ന്. കപ്പയ്ക്കും അടുക്കളയ്ക്കും മത്തിക്കും

Read More »

വയനാട്ടിൽ പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; ബന്ധുവും അയൽക്കാരനും അറസ്റ്റിൽ

കൽപറ്റ: വയനാട്ടിൽ പീഡനത്തിന് ഇരയായ 16 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ ബന്ധുവും അയൽവാസിയുമായ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Read More »

നടൻ അൽക്കു എക്‌സൈസ് പിടിയിൽ ; ആക്ഷൻ ഹീറോ ബിജു’വിലെ താരമാണ് അൽക്കു

കൊച്ചി: ജൂനിയർ ആർട്ടിസ്റ്റായ തിരൂർ സ്വദേശി അൽക്കു എന്ന ഷെഫീഖിനെയാണ് 52 ലിറ്റർ മദ്യവുമായി എക്‌സൈസ് അറസ്റ്റ്‌ചെയ്തത്. 15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 58 കുപ്പി ബിയറും ഇയാളിൽനിന്ന് പിടികൂടി. പ്രതിയുടെ കാറും

Read More »

ബെംഗളൂരുവിൽ അമിതവേഗത്തിൽ വന്ന ബൈക്കിടിച്ചു അപകടം;ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഓഫീസിന് മുന്നിലെ ഹോട്ടലിലേക്ക് ഉച്ചഭക്ഷണം കഴിക്കാനായി പോകവെ അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം.കേമ്പെഗൗഡ സ്വദേശിയായ 27 കാരി യോഗേശ്വരിയാണ് മരിച്ചത്. ഉച്ചഭക്ഷണം കഴിക്കാനായി ഓഫീസിന് മുന്നിലെ ഹോട്ടലിലേക്ക് സഹപ്രവർത്തകയ്ക്കൊപ്പം

Read More »
Advertisement