റിയാദ്: തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രവാസി മലയാളി വിമാനത്തിൽ വെച്ച് മരിച്ചു. തൃശൂർ പോർക്കളം പള്ളിക്കര വീട്ടിൽ സത്യൻ വേലായുധൻ ആണ് മരിച്ചത്.
നെഞ്ചുവേദനയെ തുടർന്ന് റിയാദ് ശുമൈസി ആശുപത്രിയിൽ ചികിത്സ തേടിയ സത്യൻ കഴിഞ്ഞ ദിവസം ആൻജിയോഗ്രാം നടത്തിയിരുന്നു. തുടർന്ന് തുടർചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് പോകാൻ തീരുമാനിച്ചാണ് എയർ ഇന്ത്യ വിമാനത്തിൽ യാത്രതിരിച്ചത്.
തുടർ ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്നായി ബന്ധുക്കൾ ആംബുലൻസ് സജ്ജീകരണങ്ങളോടെ കരിപ്പൂർ എയർപോർട്ടിൽ പുറത്ത് കാത്തു നിൽക്കുകയായിരുന്നു. 35 വർഷമായി റിയാദ് ദുർമയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. മൃതദേഹം തൃശ്ശൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.






