ചങ്ങനാശേരി: വിദേശ മലയാളി യുവതി ഇസ്രയേലിൽ വച്ച് ഉണ്ടായ വാഹന അപകടത്തിൽ മരിച്ചു. ചങ്ങനാശേരിക്ക് അടുത്ത് തുരുത്തി മുട്ടത്തിൽ വിഷ്ണുവിന്റെ ഭാര്യ ശരണ്യ പ്രസന്നൻ ആണു മരിച്ചത്. ഇസ്രയേലിൽ ഹോം നഴ്സായിരുന്നു. ചൊവ്വാഴ്ച ആണ് അപകടത്തിൽപെട്ടെതെന്നു കുടുംബത്തിനു ലഭിച്ച വിവരം. കുറിച്ചി കല്ലുങ്കൽ പ്രസന്നന്റെയും ശോഭയുടെയും മകളാണു ശരണ്യ.






