ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യൻ (19) ആണ് മരിച്ചത്. ബാംഗ്ലൂരിലെ ബി.ടി.എൽ സ്കൂൾ ഓഫ് നഴ്സിങ്ങിൽ രണ്ടാം വർഷ ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥിയായിരുന്നു ആദിത്യൻ. ഇന്നലെ ഉച്ചയ്ക്കാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്.
നാല് പേർ താമസിക്കുന്ന മുറിയിലാണ് ആദിത്യൻ ഉണ്ടായിരുന്നത്. കോളേജിൽ നിന്ന് തിരികെ എത്തിയ സഹപാഠികളാണ് കണ്ടത്. തുടർന്ന് ഉടൻ തന്നെ കോളേജ് അധികൃതർ കുടുംബത്തെ വിവരം അറിയിച്ചു. മരണ കാരണം ഇതുവരെ വ്യക്തമല്ല. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു. അന്വേഷണം തുടരുകയാണ്.




