Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: bengluru

ബംഗളൂരുവിൽ വിദ്യാർത്ഥിയെ കുത്തി ബൈക്ക് കവർന്ന സംഘം പിടിയിൽ

ബംഗളൂരു: ബംഗളൂരുവിൽ 21 വയസ്സുകാരനായ വിദ്യാർത്ഥിയെ നടുറോഡിൽ കുത്തിപ്പരിക്കേൽപ്പിച്ച് ബൈക്ക് കവർച്ച നടത്തിയ സംഭവത്തിൽ അഞ്ച് പേരെ രാമമൂർത്തി നഗർ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് മിനിറ്റുകൾക്ക് മുൻപ് ബാനസവാടിയിലും സംഘം മറ്റൊരു കവർച്ച നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. ഡി.ജെ ഹള്ളി സ്വദേശികളായ മിഥുൻ, സഹാസ്, സ്റ്റീഫൻ രാജ് എന്നിവരും കൂടെയുണ്ടായിരുന്ന രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളുമാണ് അറസ്റ്റിലായത്. രാമമൂർത്തി നഗറിലെ ബഞ്ചാര ലേഔട്ടിൽ താമസിക്കുന്ന ധീരജ് എന്ന വിദ്യാർത്ഥിയെയാണ് സംഘം ആക്രമിച്ചത്. ധീരജിന്റെ മുതുകിലും തുടയിലും കത്തി […]
Read more

പതിനേഴുകാരിയായ മകളെ കിണറ്റിലെറിഞ്ഞ് കൊന്ന് പിതാവ്; മൃതദേഹം പിന്നീട് കാട്ടിൽ കുഴിച്ചിട്ടു

ബംഗളൂരു: കർണാടകയിൽ ഒരു മാസത്തിലേറെയായി കാണാതായിരുന്ന 17 വയസ്സുകാരിയെ സ്വന്തം പിതാവ് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. തുമകുരു ജില്ലയിലെ ഷിര താലൂക്കിലെ നിംബെമരദഹള്ളി ഗ്രാമത്തിൽ താമസിച്ചിരുന്ന മേഘനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് തിമ്മരായപ്പ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മേഘനയുടെ വിവാഹവുമായി ബന്ധപ്പെട്ട കുടുംബ തർക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. മേഘനയ്ക്ക് 18 വയസ് തികയുമ്പോൾ ബന്ധുവിന്റെ മകനുമായി വിവാഹം നടത്താനായിരുന്നു കുടുംബത്തിന്റെ തീരുമാനം. ഇതിനായി വിവാഹസാരിയും മംഗലസൂത്രവും വരെ വാങ്ങിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ […]
Read more

പെൺകുട്ടിയുടെ വ്യാജ പ്രൊഫൈലിൽ ഹണിട്രാപ്പ്; രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ

ബെംഗളൂരു: സോഷ്യൽ മീഡിയയിൽ പെൺകുട്ടിയുടെ പേരിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് ഹണിട്രാപ്പിലൂടെ യുവാവിനെ കുടുക്കി സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ട് വിദ്യാർഥികൾ പോലീസ് പിടിയിൽ. എഞ്ചിനിയറിങ് വിദ്യാർഥിയായ വിവേക്, ബി.എസ്.സി നഴ്സിങ് വിദ്യാർഥിയായ നിഖിൽ എന്നിവരെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ആകെ ആറു ലക്ഷം രൂപ വിലമതിക്കുന്ന 47 ഗ്രാം സ്വർണമാലയും മൊബൈൽ ഫോണുമാണ് യുവാവിൽ നിന്ന് കവർന്നത്. ബെംഗളൂരുവിലെ ഒരു ബിപിഒ കമ്പനിയിൽ ജോലി ചെയ്യുന്ന 26കാരനെയാണ് സംഘം ലക്ഷ്യമിട്ടത്. വ്യാജ […]
Read more

ബെംഗളൂരുവിലെ തടാകക്കരയിൽ അസ്ഥികൂടം കണ്ടെത്തി

ബെംഗളൂരു: സർജാപൂരിന് സമീപമുള്ള മുഗളൂരിലെ വറ്റിവരണ്ട തടാകക്കരയിൽ നിന്ന് യുവതിയുടേതെന്ന് സംശയിക്കുന്ന അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. കന്നുകാലികളെ മേയ്ക്കാനെത്തിയ നാട്ടുകാരാണ് തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൾ ആദ്യം കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെ പരിശോധനയിൽ തടാകത്തിനകത്തും സമീപ പ്രദേശങ്ങളിലുമായി ചിതറിക്കിടക്കുന്ന നിലയിൽ കൂടുതൽ അസ്ഥികൾ കണ്ടെത്തി. തലയോട്ടി, താടിയെല്ല്, കൈകാലുകളിലെ അസ്ഥികൾ എന്നിവയ്ക്കൊപ്പം കീറിയ സാരിത്തുണിയും സ്ത്രീകളുടെ ചെരുപ്പും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. തലയോട്ടിയിൽ നിന്ന് വേർപെട്ട നിലയിലായിരുന്ന താടിയെല്ലിലെ മുൻവശത്തെ അഞ്ച് പല്ലുകൾ നഷ്ടമായ […]
Read more

ബംഗളൂരുവിൽ വീട്ടുജോലിക്കാരിക്ക് നേരെ പീഡനമെന്ന് പരാതി; ദമ്പതികൾക്കെതിരെ കേസ്

ബംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബംഗളൂരു ക്യാമ്പസിനുള്ളിലെ വീട്ടിൽ ജോലി ചെയ്തിരുന്ന മണിപ്പൂർ സ്വദേശിനിയായ യുവതി ക്രൂര പീഡനത്തിനിരയായതായി പരാതി. ഭക്ഷണവും മൊബൈൽ ഫോണും നിഷേധിച്ച് കഴിഞ്ഞ ആറുവർഷമായി വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നുവെന്നാണ് 23കാരി പൊലീസിൽ നൽകിയ മൊഴി. ക്യാമ്പസിൽ താമസിക്കുന്ന അമർ, അൻഷു ദമ്പതികളുടെ വീട്ടിലായിരുന്നു യുവതി ജോലി ചെയ്തിരുന്നത്. 2021 ജൂൺ മുതൽ തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി യുവതി പരാതിയിൽ പറയുന്നു. അസുഖബാധിതയായപ്പോഴും ഭക്ഷണം നിഷേധിച്ചിരുന്നതായും പുറത്തുള്ളവരുമായി സംസാരിച്ചാൽ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും […]
Read more

ഗേ ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ വിളിച്ചുവരുത്തി ആക്രമണം; നാല് പേർ അറസ്റ്റിൽ

ബംഗളൂരു: ‘ഗേ ഡേറ്റിംഗ് ആപ്പ്’ വഴി യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി ആക്രമിച്ച് പണവും തട്ടിയെടുത്ത സംഭവത്തിൽ നാല് പേർ പൊലീസ് പിടിയിൽ. ബെംഗളൂരു ചിക്കജാല സ്വദേശിയും സിവിൽ എഞ്ചിനീയറുമായ 27 വയസ്സുകാരനാണ് ആക്രമണത്തിന് ഇരയായത്. ദർശൻ, രാജേഷ് എന്നിവരടക്കം നാല് പേരെയാണ് യെലഹങ്ക പൊലീസ് അറസ്റ്റ് ചെയ്തത്. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പ്രതികൾ യുവാവിനെ ബാഗലൂർ റോഡിനടുത്തുള്ള പലനഹള്ളി ഗേറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ എത്തിയ ഉടൻ യുവാവിനെ ബലംപ്രയോഗിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. തുടർന്ന് ഇയാളുടെ […]
Read more

യുവതിയെ കാറിലിട്ട് ചുട്ടുകൊന്ന സംഭവം; ആൺസുഹൃത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ

ബംഗളൂരു: യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആൺസുഹൃത്തിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ദേവനഹള്ളി സ്വദേശിനിയും സ്വകാര്യ കോളേജ് പ്രൊഫസറുമായ സരോജ ജെ (40) ആണ് കൊല്ലപ്പെട്ടത്. ദേവനഹള്ളി താലൂക്ക് ഓഫീസിലെ ജീവനക്കാരനായ രാമാഞ്ചിനപ്പ (45) യുടെ മൃതദേഹമാണ് ബിഡദിക്ക് സമീപം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ സുഹൃത്തിൽ നിന്ന് കടം വാങ്ങിയ കാറിൽ സരോജയോടൊപ്പം യാത്ര തിരിച്ച രാമാഞ്ചിനപ്പ, നന്ദി ഹിൽസും പരിസര പ്രദേശങ്ങളും സന്ദർശിച്ച ശേഷമാണ് ഉച്ചയോടെ ദൊഡ്ഡബല്ലാപൂരിന് സമീപമുള്ള […]
Read more

പൂജയുടെ പേരിൽ വീട്ടിലെത്തി; യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജോത്സ്യൻ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ ചന്നമനക്കരെയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ജോത്സ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഹൻകുമാർ (38) ആണ് പിടിയിലായത്. ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. സാമ്പത്തിക പുരോഗതിക്കായി പൂജ നടത്താമെന്ന് പറഞ്ഞ് യുവതിയുമായി പരിചയം സ്ഥാപിച്ച പ്രതി പിന്നീട് വീട്ടിലെത്തി. പൂജയ്ക്കിടെ യുവതിയുടെ ഭർത്താവിനെയും മകനെയും പുറത്തേക്ക് അയച്ച ശേഷം യുവതിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി. യുവതി എതിർത്തതോടെ ദുർമന്ത്രവാദം നടത്തി കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. പൂജയുടെ ഭാഗമായാണ് ഒരു […]
Read more

ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യൻ (19) ആണ് മരിച്ചത്. ബാംഗ്ലൂരിലെ ബി.ടി.എൽ സ്കൂൾ ഓഫ് നഴ്സിങ്ങിൽ രണ്ടാം വർഷ ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥിയായിരുന്നു ആദിത്യൻ. ഇന്നലെ ഉച്ചയ്ക്കാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്. നാല് പേർ താമസിക്കുന്ന മുറിയിലാണ് ആദിത്യൻ ഉണ്ടായിരുന്നത്. കോളേജിൽ നിന്ന് തിരികെ എത്തിയ സഹപാഠികളാണ് കണ്ടത്. തുടർന്ന് ഉടൻ തന്നെ കോളേജ് അധികൃതർ […]
Read more

പാടത്ത് ജോലിക്കിടെ മിന്നലേറ്റ് രണ്ട് യുവാക്കൾ മരിച്ചു

ബംഗളൂരു: കര്‍ണാടകയിലെ ബീദർ ജില്ലയിൽ ഇടിമിന്നലേറ്റ് രണ്ട് യുവ കർഷകർ മരിച്ചു. ഭാൽക്കി താലൂക്കിലെ നവദാഗി ഗ്രാമത്തിലാണ് സംഭവം നടന്നത്. നവദാഗി സ്വദേശിയായ രേവണസിദ്ധ (28), ജേവർഗി സ്വദേശിയായ യല്ലലിംഗ (28) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ഇടിമിന്നലേറ്റ് മരണപ്പെട്ടതാണെന്ന് ഖടക് ചിഞ്ചോലി പൊലീസ് സ്ഥിരീകരിച്ചു.പാടത്ത് ജോലി ചെയ്തുകൊണ്ടിരുന്ന ഇരുവരും ചൂട് തുടരുന്നതിനിടെ പെട്ടെന്ന് മഴ തുടങ്ങിയപ്പോൾ സമീപത്തെ ഒരു മാവിന്റെ ചുവട്ടിൽ അഭയം തേടുകയായിരുന്നു. പ്രദേശത്തെ ഉയരത്തിലുള്ള ഒറ്റമരമായതിനാൽ മിന്നൽ അതിൽ പതിക്കുകയും, […]
Read more
Advertisement
WhiteswanTV Footer