Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: bengluru

എൽ.പി.ജി. ക്ഷാമം; ബെംഗളൂരുവിൽ ഓട്ടോറിക്ഷക്കാർ പ്രതിസന്ധിയിൽ

ബെംഗളൂരു: ഓട്ടോറിക്ഷകൾക്ക് ആവശ്യമായ എൽ.പി.ജി.യുടെ ക്ഷാമം രൂക്ഷമായതോടെ നഗരത്തിലെ ഡ്രൈവർമാർ കടുത്ത പ്രതിസന്ധിയിൽ. എൽ.പി.ജി. വിതരണം നടത്തിയിരുന്ന പമ്പുകളിൽ പകുതിയോളം അടച്ചിട്ടിരിക്കുകയാണ്. പ്രവർത്തിക്കുന്ന പമ്പുകളിൽ വാതകം നിറയ്ക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ രാവിലെ തന്നെ പമ്പുകൾക്കുസമീപം എൽ.പി.ജി.യ്ക്കായി കാത്തുനിൽക്കുന്ന ഓട്ടോറിക്ഷകളുടെ നീണ്ട നിര പതിവായി മാറി. ചില സ്ഥലങ്ങളിൽ രണ്ട് മുതൽ മൂന്ന് കിലോമീറ്റർ വരെ നീളുന്ന നിരയാണ് കാണുന്നത്. പൊതുമേഖലാ പമ്പുകളിൽ വിലയിൽ വലിയ മാറ്റമില്ലെങ്കിലും സ്വകാര്യ ഏജൻസികൾ നിരക്ക് ഗണ്യമായി […]
Read more

സലൂൺ ജീവനക്കാരിയോട് പ്രണയാഭ്യർത്ഥന നടത്തിയ സലൂൺ ഉടമയ്ക്ക് ക്രൂര മർദ്ദനം

ബെംഗളൂരു: സലൂൺ ജീവനക്കാരിയോട് പ്രണയാഭ്യർത്ഥന നടത്തിയെന്നാരോപിച്ച് സലൂൺ ഉടമയെ ക്രൂരമായി മർദ്ദിച്ചു. ബെംഗളൂരു ആവലഹള്ളിയിലെ സ്കിൻ ഷൈൻ ഫാമിലി സലൂണിലാണ് സംഭവം. ബ്യൂട്ടീഷ്യനായ സുഷമയോട് സലൂൺ ഉടമ മോഹൻ കുമാർ പ്രണയാഭ്യർത്ഥന നടത്തിയതായി ആരോപണം ഉയർന്നിരുന്നു. ഇത് സുഷമ നിരസിച്ചതിനെ തുടർന്ന് അവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതോടെ പ്രശ്നങ്ങൾ രൂക്ഷമായി. തുടർന്ന് സുഷമയുടെ ഭർത്താവും കൂട്ടരും സലൂണിലെത്തി മോഹൻ കുമാറിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനം തടയാൻ ശ്രമിച്ച മോഹന്റെ ഭാര്യ ശ്രീജയെയും ആക്രമിച്ചതായി പരാതിയുണ്ട്. സലൂണിലുണ്ടായിരുന്നവർ ഇടപെട്ടെങ്കിലും അക്രമികൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix