ജോധ്പൂരിൽ രണ്ട് സഹോദരിമാരുടെ ആത്മഹത്യ; കൂട്ടബലാത്സംഗ കേസിൽ പ്രതിഷേധം ശക്തം
ജോധ്പൂർ: കൂട്ടബലാത്സംഗത്തിനും ബ്ലാക്ക്‌മെയിലിംഗിനും ഇരയായ യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ, നീതി ലഭിക്കാത്തതിൽ മനംനൊന്ത് അതേ കുടുംബത്തിലെ ഇളയ സഹോദരിയും ജീവനൊടുക്കി.രാജസ്ഥാനിലെ ജോധ്പൂരിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഗ്രാമീണ മേഖലയിലാണ് രണ്ട് സഹോദരിമാരുടെ ദുരന്തപര്യവസാനം ഉണ്ടായത്. ആദ്യമായി മാർച്ചിൽ മൂത്ത സഹോദരി വർഷങ്ങളായുള്ള ലൈംഗിക ചൂഷണത്തിനും ഭീഷണിക്കും പിന്നാലെ ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്ന ആരോപണത്തിനിടയിലാണ് ഇളയ സഹോദരിയും ആത്മഹത്യ ചെയ്തത്. മഹിപാൽ എന്ന യുവാവ് മൂത്ത സഹോദരിയെ കുടുക്കി സ്വകാര്യ ദൃശ്യങ്ങൾ […]
Read more

