സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

മലയാളി ആർപിഎഫ് ഉദ്യോഗസ്ഥനും സുഹൃത്തിനും ക്രൂരമർദ്ദനം; സംഭവം ചെന്നൈയിൽ

ചെന്നൈ: മോഷണം പോയ ഫോൺ കണ്ടെത്താൻ ശ്രമിച്ച മലയാളി ആർപിഎഫ് ഉദ്യോഗസ്ഥനെയും പരാതിക്കാരനെയും ക്രൂരമായി മർദ്ദിച്ച രണ്ടുപേർ പിടിയിൽ. ബർമ ബസാറിലെ കച്ചവടക്കാരായ ചന്ദ്രു, ഇമ്രാൻ എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയ്ക്കും തിരുവനന്തപുരം മെയിലിലെ എസി മെക്കാനിക്കുമായ കാർത്തിക്കിനുമാണ് മർദ്ദനമേറ്റത്. ഇരുവരും ചികിത്സയിലാണ്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലിടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ട്രെയിനിൽ വച്ചാണ് കാർത്തിക്കിന് ഫോൺ നഷ്ടമായത്. ആർപിഎഫ് ഉദ്യോഗസ്ഥർ ഫോൺ ട്രാക്കർ അപ്ലിക്കേഷന്റെ സഹായത്തോടെ ബർമ ബസാറിൽ ഫോണുളളതായി കണ്ടെത്തുകയായിരുന്നു. ഇതിലേക്ക് വിളിച്ചപ്പോൾ പണം തന്നാൽ തിരികെ നൽകാമെന്ന് ഒരാൾ പറഞ്ഞു. പണം നൽകി ഫോൺ തിരികെ വാങ്ങാനാണ് കാർത്തിക്കിനെയും കൂട്ടി ആർപിഎഫ് ഉദ്യോഗസ്ഥൻ ബർമ ബസാറിലെത്തിയത്.

എന്നാൽ, കാർത്തിക്കിന്റെ ഫോൺ നൽകാൻ കടയിലുണ്ടായിരുന്നയാൾ തയാറായില്ല. അയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകളും ആർപിഎഫ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് മനസിലാക്കിയതോടെ അവിടെയുണ്ടായിരുന്നവർ രണ്ടുപേരെയും വളഞ്ഞ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആർപിഎഫ് ഉദ്യോഗസ്ഥന്റെ മുഖത്തും നെഞ്ചിലും വയറിലും പരിക്കേറ്റു. ബർമ ബസാറിൽ പൊലീസ് കടക്കാൻ അനുവദിക്കില്ലെന്ന് പറ‍ഞ്ഞായിരുന്നു ആക്രമണം. രണ്ടുപേരെയും തല്ലിക്കൊല്ലാൻ ആളുകൾ പറയുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. ഇരുവരും പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ നോർത്ത് ബീച്ച് റോഡ് പൊലീസ് തയ്യാറായില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. അതേസമയം, ബർമ ബസാറിൽ കച്ചവടത്തിന്റെ മറവിൽ അനധികൃത ഇടപാടുകൾ നടക്കുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement