സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കാത്തിരുന്ന അപ്‌ഡേറ്റുമായി മമ്മൂട്ടി ചിത്രം ടർബോ എത്തുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മെഗാസ്റ്റാർ മമ്മൂട്ടി ടർബോ ജോസ് എന്ന കഥാപാത്രമായി വേഷമിടുന്ന വൈശാഖ് ചിത്രമാണ് ‘ടർബോ’. ചിത്രത്തി​ന്റെ ഓരോ അപ്ഡേറ്റുകൾക്കും പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുകയാണ്. അത്തരമൊരവസരത്തിൽ ആരാധകർക്കായി ടർബോയുടെ ഏറ്റവും വലിയ ഒരു അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മമ്മൂക്ക. ടർബോയുടെ റിലീസ് ഡേറ്റ് വിഷു ദിനത്തിൽ വൈകീട്ട് 6 മണിക്ക് പുറത്തുവിടും എന്ന് ത​ന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുകയാണ് മമ്മൂക്ക. വാഹനത്തിനുള്ളിൽ തൂക്കിയിട്ട നിലയിലുള്ള ഒരു കൊന്തയുടെ ചിത്രമുള്ള പോസ്റ്ററാണ് പുതിയ അപ്ഡേറ്റിനൊപ്പം എത്തിയിട്ടുള്ളത്.

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. ഇതൊരു മാസ്സ് ആക്ഷൻ കോമഡി ചിത്രമായാണ് ഒരുക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമ കൂടിയാണിത്. ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

തൊട്ടതെല്ലാം പൊന്നാക്കുന്ന മനോഹര നിമിഷങ്ങളിലൂടെയാണ് മലയാളം സിനിനാ ഇന്റസ്ട്രി ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. 100ഉം 150ഉം കടന്ന് 200ന് മുകളിൽ കളക്ഷൻ നേടി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് മലയാള സിനിമാ ഇന്റസ്ട്രി. മമ്മൂട്ടി ചിത്രങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകരിലേക്കാണ് വമ്പൻ ബജറ്റിൽ ഒരുക്കിയ ‘ടർബോ’ എത്തുന്നത്. വലിയ പ്രതീക്ഷയോടെ തന്നെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.

കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ‘ടർബോ’ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത് വിയറ്റ്നാം ഫൈറ്റേർസാണ്. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് യോജിക്കുന്ന ‘പർസ്യുട്ട് ക്യാമറ’ ‘ടർബോ’യിൽ ഉപയോഗിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാവുന്നതാണ്.

‘ട്രാൻഫോർമേഴ്‌സ്’, ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’ പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ ‘പഠാൻ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ഈ ക്യാമറ ഉപയോഗിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സംഗീത വിഭാഗത്തിന്റെ വർക്കുകൾ പുരോഗമിക്കുന്നു എന്നാണ് സിനിമയുടെതായി അവസാനം പുറത്തുവന്ന റിപ്പോർട്ട്. ക്രിസ്റ്റോ സേവ്യറും ടീമും ചേർന്ന് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വെെറലായിരുന്നു.

ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിഷ്ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസറായി ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനറായി ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടറായി ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസറായി സുനിൽ സിംഗ്, കോ-ഡയറക്ടറായി ഷാജി പടൂർ എന്നിവരാണെത്തുന്നത്. കോസ്റ്റ്യൂം ഡിസൈനറായി മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ് ചെയ്യുന്നത് റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളറായി ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടറായി രാജേഷ് ആർ കൃഷ്ണൻ എന്നിവരും ചിത്രത്തിനുപിന്നിൽ പ്രവർത്തിച്ചവരാണ്.

Tags :

Recent News

Advertisement