Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആ വാള്‍ എന്റെ തുടയില്‍ കുത്തിക്കേറി : ഒരു വടക്കന്‍ വീരഗാഥ’ ഓര്‍മ്മകള്‍ പങ്കുവച്ച് മമ്മൂട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘ഒരു വടക്കന്‍ വീരഗാഥ’ നാളെ വീണ്ടും റിലീസിന് എത്തുകയാണ് . 36 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം വീണ്ടും പ്രേക്ഷക്കാരിലേക്കായി എത്തുന്നത്. ചിത്രത്തിന്റെ റിലീസിങ്ങിനോടനുബന്ധിച്ച് മമ്മൂട്ടിയും രമേശ്‌ പിഷാരടിയും തമ്മിലുള്ള ഒരു സംഭാഷണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് . മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനൽ വഴിയാണ് വടക്കൻ വീരഗാഥ എന്ന സിനിമയുടെ ചിത്രീകരണ സമയത്തെ ഓര്‍മ്മകള്‍ മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്.വാള്‍പയറ്റിനിടെ തന്റെ തുടയില്‍ ഒരു വാള്‍ തുളഞ്ഞു കയറിയതിനെ കുറിച്ചാണ് മമ്മൂട്ടി പറയുന്നത്. ചിത്രത്തിൽ ഉപയോഗിച്ചിരുന്ന എല്ലാ വാളുകളും മെറ്റല്‍ തന്നെയായിരുന്നു, നല്ല ഭാരവും ഉണ്ടായിരുന്നു. ചാടി ഒരു വാള് പിടിക്കുന്ന ഒരു രംഗമുണ്ട്. തെറിച്ചു പോകുന്ന വാള് ചാടിപിടിക്കണം.”


”എല്ലാ പ്രാവശ്യവും ചാടുമ്പോ ഈ വാള്‍ പിടികിട്ടില്ല. ഒരു പ്രാവശ്യം ആ വാള്‍ എന്റെ തുടയില്‍ കുത്തിക്കേറി. നല്ലവണ്ണം മുറിഞ്ഞു, വേദന എടുത്തു. ഷൂട്ടിങ് ഒന്നും മുടങ്ങിയില്ല, പക്ഷേ കാണാന്‍ പറ്റാത്ത സ്ഥലത്ത് ആയതുകൊണ്ട് ആ പാട് ഇപ്പോഴുമുണ്ട്. വാള്‍ കൊണ്ട് പരിക്കുണ്ടായിട്ടും ആര്‍ക്കും പരാതിയൊന്നും ഉണ്ടായില്ല. കാരണം ഇതൊക്കെ ഉണ്ടാവും എന്ന് അറിഞ്ഞ് തന്നെയാണല്ലോ നമ്മള്‍ വരുന്നത്. പക്ഷെ സിനിമയുടെ ഷൂട്ടിങ് ഉത്സവപ്രതീതിയായിരുന്നു. ഒത്തിരി ആളുകളും ആനയും ഒക്കെയായി” എന്നാണ് മമ്മൂട്ടി പറയുന്നത്.

Greeshma Celine Benny

Advertisement
WhiteswanTV Footer