സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ചയാൾ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: വയനാട്: സുൽത്തൻബത്തേരിയിൽ യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ച കുറ്റവാളിയെ പിടികൂടി. ബത്തേരി പള്ളിക്കണ്ടി സ്വദേശി അമാൻ റോഷനെ (25) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ബത്തേരി പൊലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ രാഘവന്റെ നേതൃത്വത്തിലുള്ള സംഘമാന് അറസ്റ്റിന് നേതൃത്വം നൽകിയത്. ലഹരിക്കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ കാപ്പ നിയമ പ്രകാരം നാടുകടത്തപ്പെട്ടയാളാണ്.

ശനിയാഴ്ച രാത്രി 12 നാണ് പരാതിക്ക് ഇടയാക്കിയ സംഭവം നടന്നത്. ബത്തേരിയിലെ മലബാർ ഗോൾഡിന് സമീപം സുഹൃത്തിനെ ഒരു സംഘം ആളുകൾ മർദിക്കുന്നത് തടയാൻ ചെന്ന വേങ്ങൂർ സ്വദേശിക്കാണ് മർദനമേറ്റത്. തടഞ്ഞു നിർത്തി മാരകായുധം ഉപയോഗിച്ച് മർദിച്ചപ്പോൾ വലത് പുരികത്തിന് മുകളിൽ എല്ല് തകർന്ന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. മർദ്ദനമേറ്റയാൾ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Tags :

Recent News

Advertisement