സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പങ്കാളിയെ കൊലപ്പെടുത്തി പുതപ്പില്‍ പൊതിഞ്ഞു 2 ദിവസം സൂക്ഷിച്ചു; യുവാവ് അറസ്റ്റില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഭോപ്പാല്‍:പങ്കാളിയെ കൊലപ്പെടുത്തി പുതപ്പില്‍ പൊതിഞ്ഞ് സൂക്ഷിക്കുകയും, രണ്ട് ദിവസം മൃതദേഹത്തോടൊപ്പം കഴിയുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ ഗായത്രി നഗറിലാണ് സംഭവം നടന്നത്. റിതിക സെന്‍ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സച്ചിന്‍ രജ്പുത് (32) എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ജൂണ്‍ 27നാണ് കൊലപാതകം നടന്നത്. സച്ചിന്‍ തൊഴില്‍ രഹിതനാണ്. റിതിക സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. കമ്പനി ഉടമയുമായി റിതികയ്ക്കു ബന്ധമുണ്ടെന്ന സംശയത്തില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്നാണ് കൊലപാതകം നടന്നത്. മൃതദേഹം ഒരു പുതപ്പില്‍ പൊതിഞ്ഞ് കട്ടിലില്‍ ഇട്ടശേഷം ആ മുറിയില്‍തന്നെ സച്ചിന്‍ കഴിച്ചുകൂട്ടി. മൃതദേഹത്തോടൊപ്പം രണ്ടു ദിവസം കട്ടിലില്‍ കിടന്നു.

അമിതമായി മദ്യപിച്ച സച്ചിന്‍ സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞു. ആദ്യം സുഹൃത്ത് വിശ്വസിച്ചില്ല. വീണ്ടും ഇക്കാര്യം ആവര്‍ത്തിച്ചപ്പോള്‍ സുഹൃത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം കണ്ടെടുത്തു. മൂന്നു വര്‍ഷമായി ഇവര്‍ വാടകവീട്ടില്‍ ഒരുമിച്ച് ജീവിക്കുകയായിരുന്നു. സച്ചിന്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement