സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

മാനേജ്മെൻറ് ശിൽപ്പശാല സംഘടിപ്പിച്ചു

മലപ്പുറം: കേരളത്തിലെ സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളുടെ മാനേജ്മെൻറ് അസോസിയേഷൻ (കെ ആർ എസ് എം എ) ജില്ലയിലെ സ്കൂൾ മാനേജർ മാർക്കും പ്രധാന അധ്യാപകർക്കുമായി സംഘടിപ്പിച്ച മാനേജ്മെൻറ് ശില്പശാല കോട്ടക്കൽ എംഎൽഎ പ്രൊഫസർ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു .ലഭ്യമായ ഭൗതിക സൗകര്യങ്ങളും അധ്യാപകരെയും പ്രയോജനപ്പെടുത്തി ഉൽകൃഷ്ടമായ ഒരു വിദ്യാഭ്യാസ സ്ഥാപനം എങ്ങിനെ നടത്തിക്കൊണ്ടു പോകാം എന്നതിനെക്കുറിച്ച് അന്വേഷണമായിരുന്നു ശില്പശാലയിൽ മുഖ്യമായും നടന്നത്.

കോട്ടക്കൽ മലബാർ ഇൻറർനാഷണൽ സ്കൂളിൽ വെച്ചായിരുന്നു ശില്പശാല സംഘടിപ്പിച്ചത് പ്രസിഡൻറ് പി വി മുഹമ്മദ് മൗലവി അധ്യക്ഷൻ വഹിച്ച ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി യൂസഫ് തൈക്കാടൻ സ്വാഗതം ആശംസിച്ചു. കേരള കേന്ദ്ര സർവകലാശാലയിലെ ടീച്ചർ എജുക്കേഷൻ മേധാവിയും ലൈവ് സ്കിൽ എജുക്കേഷൻ സെൻറർ ഡയറക്ടറുമായ ഡോ. എം എൻ മുസ്തഫയായിരുന്നു പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയത്.

തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് പൂളക്കലിനെ ചടങ്ങിൽ വച്ച് ജില്ലാ പ്രസിഡണ്ട് പി വി മുഹമ്മദ് മൗലവി പൊന്നാട അണിയിച്ച് ആദരിച്ചു മെമെന്റോ പ്രസന്റേഷൻ ഡോക്ടർ എം എൻ മുസ്തഫയും നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് മാരായ ഹസ്സൻ മൗലവി പോട്ടൂര്, അബ്ദുൽ മജീദ് മണ്ണിശ്ശേരി സെക്രട്ടറിമാരായ നിഷാദ് പു,ല്ലമ്പലവൻ, അബ്ദുസ്സലാം കാളമ്പാടി, പ്രിൻസിപ്പൽമാരായ ഹൈദ്രോസ്, വി കെ ഷാജി ഫൈസൽ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ട്രഷറർ മുസ്തഫ എടശ്ശേരി കൃതജ്ഞത രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ക്ഷേത്രോത്സവത്തിനിടെ എസ്ഐക്ക് മർദ്ദനം; രണ്ടുപേർക്കെതിരെ കേസ്

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ എസ്ഐയെ സിപിഎം വെളളറട ലോക്കൽ സെക്രട്ടറി മർദിച്ചെന്ന് പരാതി. വെളളറട എസ്ഐ അഭിജിത്തിനാണ് മർദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപിനെതിരെ കേസെടുത്തു. ഇന്നലെ രാത്രി 9മണിയോട് കൂടിയായിരുന്നു സംഭവം. വെളളറടയിൽ

Read More »

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്; പവന് 1520 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്. പവന് 1520 രൂപ കൂടി 1,18,320 രൂപയും ഗ്രാമിന് 190 രൂപ ഉയർന്ന് 14,790 രൂപയുമായി. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏ​റ്റവും ഉയർന്ന നിരക്കാണിത്. ഇന്നലെ

Read More »

തിരുവനന്തപുരം മുൻ ജില്ലാ കളക്‌ടർ വി വി വിജയൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം മുൻ ജില്ലാ കളക്ടറുമായിരുന്ന വി വി വിജയൻ (90) അന്തരിച്ചു. കുമാരപുരം ബർമാ റോഡിൽ മകളുടെ വസതിയായ കാർത്തികയിലായിരുന്നു അന്ത്യം. 1980 മുതൽ 83വരെയാണ് ജില്ലാ കളക്ടറായി

Read More »

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ട വ്രതാരംഭം ബുധനാഴ്ച മുതൽ ആരംഭിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് മോഹൻലാൽ നിർവ്വഹിക്കും. ആറ്റുകാൽ

Read More »

കാട്ടാക്കടയിൽ ഇൻജക്ഷനു പിന്നാലെ രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം കുഞ്ഞ് മരിച്ചതായി പരാതി. ആര്യനാട് പുനലാൽ ചക്കിപ്പാറ ഷാനിമാ മൻസിൽ ഫാസിലത്തിന്റെ രണ്ടര വയസ്സുള്ള ഐഷ ഫാത്തിമയാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയിൽ ആര്യനാട് പോലീസ്

Read More »

നേപ്പാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു

കാഠ്മണ്ഡു: നേപ്പാളിൽ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബെനിഘട്ട് റോറങ് മുനിസിപ്പാലിറ്റിയിലെ ചരൗണ്ടിക്ക് സമീപം ചിനധാര പ്രദേശത്ത് വെച്ചാണ് ബസ്

Read More »
Advertisement