സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

റെക്കോർഡ് വരുമാനവുമായി മണ്ഡല-മകരവിളക്ക് മഹോത്സവം

പത്തനംതിട്ട:ഇത്തവണത്തെ മണ്ഡല-മകരവിളക്ക് മഹോത്സവം ഭക്തജന പങ്കാളിത്തം കൊണ്ടും വരുമാനം കൊണ്ടും സമാനതകളില്ലാത്ത വിജയമായി മാറിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്.കഴിഞ്ഞ വര്ഷത്തേക്കാൾ കൂടുതൽ ഭക്തരാണ് ഈ വര്ഷം ശബരിമല ദർശനത്തിന് എത്തിയത്.ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഭക്തരുടെ വർദ്ധനവിനെക്കുറിച്ച് അദ്ദേഹം പരാമര്ശിച്ചത്.
52 ലക്ഷത്തിലധികം ഭക്തജനങ്ങൾ ദർശനപുണ്യം നേടിയ ഈ സീസണിൽ ആകെ 430 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. ഇതിൽ അരവണ പ്രസാദത്തിലൂടെ മാത്രം 200 കോടിയിലേറെ രൂപയും കാണിക്കയായി 118 കോടി രൂപയും ലഭിച്ചു.

സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും കൃത്യമായ ആസൂത്രണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ് ഈ നേട്ടം കൈവരിക്കാനായതെന്നും മുന്നൊരുക്കങ്ങൾ പാളിയെന്ന് ആക്ഷേപിച്ചവർക്ക് ഇത് കടുത്ത നിരാശയാണ് നൽകുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.കഴിഞ്ഞ ജൂലൈ മാസത്തിൽ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രവർത്തനങ്ങളാണ്.

പമ്പയിൽ പുതുതായി ഒരുക്കിയ 10 ജർമ്മൻ പന്തലുകൾ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളും, മണ്ഡലകാലം തുടങ്ങും മുൻപേ 46 ലക്ഷം ടിൻ അരവണ കരുതലായി സൂക്ഷിക്കാനുള്ള തീരുമാനവും ഭക്തർക്ക് വലിയ ആശ്വാസമായി. ആഗോള അയ്യപ്പ സംഗമവും ബഹുമാന്യയായ ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദർശനവും ഈ വർഷത്തെ തീർത്ഥാടനത്തിന് സവിശേഷമായ പ്രാധാന്യം നൽകിയെന്നും ഫേസ്ബുക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.ക്രമസമാധാന പാലനത്തിലും തിരക്ക് നിയന്ത്രിക്കുന്നതിലും കേരള പോലീസ് കാഴ്ചവെച്ച സേവനത്തിന് അദ്ദേഹം പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു. പരിക്കിനെപ്പോലും അവഗണിച്ച് സേവനരംഗത്ത് സജീവമായിരുന്ന എ.ഡി.ജി.പി ശ്രീജിത്തിനെയും എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും ആർ.എ.എഫ് ഭടന്മാരെയും അദ്ദേഹം പ്രത്യേകം സ്മരിച്ചു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി. ബിജു ഉൾപ്പെടെയുള്ള ദേവസ്വം ഉദ്യോഗസ്ഥർ, മരാമത്ത് വിഭാഗം, വിശുദ്ധി സേനാംഗങ്ങൾ, മാധ്യമ പ്രവർത്തകർ, ദിവസവേതനക്കാർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് സംതൃപ്തമായ ഒരു തീർത്ഥാടന കാലം പൂർത്തിയാക്കാൻ സഹായിച്ചതെന്നും പി എസ പ്രശാന്ത് കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ഐഷാ പോറ്റി ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തി; തെളിവുകളുമായി ബിജെപി നേതാവ്

തിരുവനന്തപുരം: സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ ഐഷാ പോറ്റി ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയെന്ന ആരോപണവുമായി ബിജെപി നേതാവ് വയക്കൽ സോമൻ. തിരുവനന്തപുരത്ത് വച്ച് ഐഷാ പോറ്റി ബിജെപി നേതാവുമായി കൂടിക്കാഴ്ച

Read More »

അങ്കണവാടി പെന്‍ഷന് 20 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പര്‍മാരുടെയും ക്ഷേമനിധി ബോര്‍ഡിനാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കിയത്.

Read More »

പൂരത്തിനിടെ വാഹനം നിർത്തിയതിനേ ചൊല്ലി കൂട്ടത്തല്ല്; 12അംഗ സംഘം പിടിയിൽ

പാലക്കാട്: ചാലിശേരിയിൽ പൂരത്തിനിടെയുണ്ടായ സംഘർഷത്തിൽ 12 അംഗ സംഘം പൊലീസ് പിടിയിൽ. പെരുമണ്ണൂർ പുതിയേടത്ത് പൂരത്തിനോടനുബന്ധിച്ച് നടന്ന സംഘർഷത്തിൽ 5 പേർക്കാണ് പരിക്കേറ്റത്. റോഡരികിൽ വാഹനം നിർത്തിയിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഞായറാഴ്ച

Read More »

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം; ആക്രമിച്ചത് യുവതിയടക്കം 4 അംഗ സംഘം

കൊച്ചി: കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം. ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പടെ നാലം​ഗ സംഘം മർ‌ദിച്ചത്. യുവതിയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ. മർദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. ഇവർക്കെതിരെ

Read More »

റംസാൻ കളറാക്കാൻ ഷാജി പാപ്പനും പിള്ളേരും എത്തുന്നു

സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ആട് 3 മാർച്ച് 19ന് പുറത്തിറങ്ങും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. ഫാൻ്റസി, ഹ്യൂമർ, ആക്ഷൻ ജോണറിൽ ഒരുങ്ങുന്ന ചിത്രം റംസാൻ ആഘോഷങ്ങൾ കളറാക്കാനാണ്

Read More »

ടോയ്‌ലറ്റ് നിർമ്മാണത്തിന് 15 ലക്ഷം കൈക്കൂലി; പഞ്ചായത്ത് ഓവർസിയർ പിടിയിൽ

എറണാകുളം: ടോയ്‌ലറ്റ് നിർമിക്കാൻ 15 ലക്ഷം കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് ഓവർസിയർ ദീപേഷ് കുമാർ ആണ് അറസ്റ്റിലായത്. പുത്തൻകുരിശിലെ ഒരു ഗോഡൗണിന് സമീപം ടോയ്‌ലറ്റ് നിർമ്മാണത്തിന്

Read More »
Advertisement