മലപ്പുറം: മാധ്യമ പ്രവർത്തകൻ മണികണ്ഠൻ കൊളത്തൂരിന്റെ പ്രഥമ നോവൽ ഗോഷ്ഠി എഴുത്തുകാരൻ വി. ആർ. സുധീഷ് പ്രകാശനം ചെയ്തു. കോഴിക്കോട് ഓറ ടെയിൽസ് പബ്ലിക്കേഷൻ ആണ് പുസ്തകം പുറത്തിറക്കിയത്. ഓറ ടെയിൽസ് പബ്ലിക്കേഷൻസ് ഡയറക്ടർ എ. പി ശ്രുതി പുസ്തകം പരിചയപ്പെടുത്തി
. ഓറ ഡയറക്ടർ സരിഗ ജംഷീർ, എഴുത്തുകാരായ കൃഷ്ണ മാധവ്, മനാഫ് മുഹമ്മദ്, എ. ആർ. വി. ആൽ, മാത്യു കുര്യാക്കോസ്, ഇളവൂർ ശശി തുടങ്ങിയവർ സംസാരിച്ചു . മണികണ്ഠൻ കൊളത്തൂർ മറുപടി പറഞ്ഞു
പ്രതീക്ഷിക്കുന്നതുപോലെ ഒരിക്കലും ചലിക്കാത്ത ജീവിതം നൽകുന്ന വ്യഥകളും, തിരിച്ചടികളും, ജീവിത സംഘർഷങ്ങളും പ്രതിപാദിക്കുന്നതാണ് നോവല്‍. പ്രീ ബുക്കിങ്ങിൽ വലിയ സ്വീകരണവും അംഗീകാരവുമാണ് നോവലിന് ലഭിച്ചത്.










