ഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് നിഗംബോധ്ഘട്ടിൽ അന്ത്യവിശ്രമം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ രാവിലെ 11:45നാകും സംസ്കാരം. അന്ത്യവിശ്രമത്തിനായി പ്രത്യേക സ്ഥലം വേണമെന്ന കോൺഗ്രസിന്റെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. ഡൽഹി മോത്തിലാൽ നെഹ്റു റോഡിലെ മൂന്നാം നമ്പർ വസതിയിൽ നിന്ന് രാവിലെ എട്ടുമണിയോടെ ഭൗതികശരീരം എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. എട്ടര മുതൽ ഒമ്പതര വരെ പാർട്ടി ആസ്ഥാനത്ത് പൊതുദർശനം. ഡോ മൻമോഹൻസിങിന്റെ അന്ത്യവിശ്രമത്തിനായി രാജ്ഘട്ടിന് സമീപം പ്രത്യേക സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രധാനമന്ത്രിയും പ്രധാന മന്ത്രിയെയും പ്രതിരോധ മന്ത്രിയെയും സമീപിച്ചിരുന്നു. കോൺഗ്രസിന്റെ ഈ ആവശ്യം പരിഗണിക്കാതെയാണ് നിഗം ബോധ് ഘട്ടിൽ സംസ്കാര ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

കെണിയിൽ വീഴരുത്, പ്രകോപനം വേണ്ട; അണികളോട് മുഖ്യമന്ത്രി
ആരോഗ്യമന്ത്രി വീണാ ജോർജിന് KSU ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരേണ്ടതെന്നും മുഖ്യമന്ത്രി പറയുന്നു. ഈ നാട് സംഘർഷത്തിന്റെ







