എല്‍പിജി ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ മിക്ക ഹോട്ടലുകളും പൂട്ടിയിരിക്കുകയാണ്. എങ്കിലും ചില ഹോട്ടലുകള്‍ ഇപ്പോഴും പിടിച്ചു നില്‍ക്കുന്നുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ഏതൊക്കെ ഹോട്ടലുകളാണ് തുറന്നിരിക്കുന്നത് എന്ന് എങ്ങനെ അറിയും? ആ ഹോട്ടലുകളില്‍ എന്തൊക്കെ കിട്ടും? ഇതറിയാന്‍ അതിവേഗം ഒരു വെബ്സൈറ്റ് അല്ലെങ്കില്‍ ലൈവ് മാപ്പ് ഒരുക്കിയിരിക്കുകയാണ് രണ്ട് ചെറുപ്പക്കാര്‍.
സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍മാരായ വൈശാഖും വിശ്വനാഥുമാണ് പുത്തന്‍ ആശയത്തിന് പിന്നില്‍. ടീം ഡിന്നറിന് പോയി ഗ്യാസ് ഇല്ലാത്തതിനാല്‍ ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കാതെവന്നതാണ് ‘ഗ്യാസ് ഉണ്ടോ’യുടെ ഉദ്ഭവത്തിലേക്ക് നയിച്ചത്. കൊച്ചി നഗരത്തിലെ ഏതൊക്കെ ഹോട്ടലുകള്‍ തുറന്നിട്ടുണ്ടെന്നും എന്തൊക്കെ ഭക്ഷണമുണ്ടെന്നുമെല്ലാം അറിയാന്‍ ഒരു ലൈവ് മാപ്പ്- അതാണ് ഗ്യാസുണ്ടോ.
ഗ്യാസ് ഇല്ലാ ത്തതിനാല്‍ ഇന്‍ഡക്ഷന്‍ കുക്കറിലേക്കും വിറകടുപ്പിലേക്കും മാറിയ ഹോട്ടലുകളുടെ വിവരങ്ങളും ഇതില്‍ ചേര്‍ക്കാം. ഒരു റസ്റ്ററന്റ്റില്‍ എത്തുന്ന വ്യക്തിക്ക് അവിടെ ഭക്ഷണം ലഭ്യമാണോ, അല്ലയോ എന്ന് മാപ്പില്‍ രേഖപ്പെടുത്താം. കൊച്ചിയിലുള്ള 2488 റസ്റ്റ റന്റുകളാണ് മാപ്പില്‍ നല്കിയിരിക്കു. ‘GasUndo’ https://www.gasundo. live/ സൈറ്റ് സൗജന്യമായാണ് പ്രവര്‍ത്തിക്കുന്നത്.






