തിരുവനന്തപുരം: വിവാഹ തട്ടിപ്പ് കേസിലെ പ്രതി രേഷ്മയെ ഇന്ന് ആര്യനാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡിയിൽ വാങ്ങുന്നതിനായി കഴിഞ്ഞ ദിവസം നെടുമങ്ങാട് കോടതിയിൽ പൊലീസ് അപേക്ഷ നൽകിയിരുന്നു. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയാണ് പ്രതിയായ രേഷ്മ.
ജൂൺ മാസം ആറിന് ആര്യനാട് പഞ്ചായത്തംഗവുമായുള്ള വിവാഹം നടക്കാനിരിക്കെയാണ് രേഷ്മയുടെ കല്യാണത്തട്ടിപ്പ് പുറത്ത് വന്നത്. വിവാഹത്തിന് തൊട്ടുമുൻപ് രേഷ്മയുടെ പെരുമാറ്റത്തിൽ ചില സംശയങ്ങൾ തോന്നുകയും തുടർന്ന് രേഷ്മയുടെ ബാഗ് പരിശോധിക്കുകയും ചെയ്തപ്പോഴാണ് മുൻ വിവാഹങ്ങളെ കുറിച്ചുളള തെളിവുകൾ ലഭിക്കുന്നത്.






