എറണാകുളം: പെണ്‍സുഹൃത്തുമായുളള വിവാഹത്തെ എതിർത്തതിനെ തുടർന്ന് പിതൃസഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. അയ്യപ്പന്‍കാവ് സ്വദേശി അഭിജിത് പ്രസാദാണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ അയ്യപ്പന്‍കാവ് ഭാഗത്ത് വെച്ചായിരുന്നു സംഭവം. ബൈക്കില്‍ പോവുകയായിരുന്ന പിതൃസഹോദരനെ കാറിടിപ്പിച്ചാണ് പ്രതി അഭിജിത് കൊലപ്പെടുത്താൻ ശ്രമിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം കൊച്ചി നോര്‍ത്ത് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.






