സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വൻ കഞ്ചാവ് വേട്ട; മെമ്പറടക്കം മൂന്നു പേർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: കോണ്‍ഗ്രസ് നേതാവായ പഞ്ചായത്തംഗത്തിന്റെ കടയില്‍ നിന്ന് ഏഴു കിലോയിലധികം കഞ്ചാവുമായി മെമ്പറടക്കം മൂന്നു പേർ പിടിയിൽ. ഇരട്ടയാര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡംഗം ഉപ്പുകണ്ടം ആലേപുരക്കൽ എ.എസ് രതീഷിന്റെ ഉടമസ്ഥതയിലുള്ള ഇരട്ടയാര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. രണ്ട് പായ്ക്കറ്റുകളിലായി സൂക്ഷിച്ച 7 കിലോ 90 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.

സംഭവത്തില്‍ രതീഷിനെയും ഇതര സംസ്ഥാനക്കാരും കടയിലെ തൊഴിലാളികളുമായ ഒഡീഷ സ്വദേശി സമീര്‍ ബെഹ്‌റ, ലക്കി നായക് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ വൈകിട്ട് 3.30 ആണ് സംഭവം. രതീഷിനെ കൂടാതെ ഒഡീഷ സ്വദേശികളായ സമീർ ബെഹ്‌റ, ലക്കി മായക് എന്നിവരാണ് കട്ടപ്പന പൊലീസിന്റെ പിടിയിലായത്.

എന്നാൽ ലക്കി മായക് കട്ടപ്പനയിൽ വന്നപ്പോൾ സുഹൃത്തായ സമീറിന് കഞ്ചാവ് കൊണ്ടു വന്ന് കൊടുത്തതാണെന്നും തനിക്ക് അറിവില്ലന്നും പഞ്ചായത്തംഗം രതീഷ് പോലീസിനോട് പറഞ്ഞു. ഇടുക്കി എസ്പിയുടെ ഡാൻസാഫ് ടീമിൻ്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.