തിരുവനന്തപുരം :പാങ്ങോട് മന്നാനിയ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ മാധ്യമ സെമിനാർ സംഘടപ്പിച്ചു. ഇക്കണോമിക്‌സ് ആൻഡ് മീഡിയ സ്റ്റഡീസ് വിഭാഗമാണ് സെമിനാർ സംഘടിപ്പിച്ചത്.
ഒഴുക്കിനെതിരേ നീന്താത്ത മാധ്യമങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ മുതിർന്ന മാധ്യമപ്രവർത്തകൻ ആർ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ഹാഷിം എം. അധ്യക്ഷനായി. കോളേജ് സൂപ്രണ്ട് കടയ്ക്കൽ ജുനൈദ്, അധ്യാപകരായ ഷാനി എസ്., സജ്‌ന എസ്.എൻ., ലക്ഷ്മി എ. വിജയൻ, റാമിസ് പി. സലാം എന്നിവർ സംസാരിച്ചു.






