മലപ്പുറം: ഗവൺമെൻറ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. ഫുഡ് ഫെസ്റ്റ്, ജൈവ പച്ചക്കറി കൃഷി, ന്യൂസ് പേപ്പർ ചലഞ്ച് എന്നീ പ്രവർത്തനങ്ങൾ നടത്തി സമാഹരിച്ച തുക ഉപയോഗിച്ചാണ് വാക്കർ, മരുന്നുകൾ, അഡൾട്ട് ഡയപ്പർ എന്നിവ വാങ്ങിച്ചത്. താനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് വിഭാഗത്തിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.
ജില്ലാ ടിബി ആൻഡ് ലെപ്രസി ഓഫീസർ ഡോ.നൂനമർജ, മെഡിക്കൽ ഓഫീസർ ഡോ. ഷിംജിത, ഹെൽത്ത് ഇൻസ്പെക്ടർ യു സജീഷ്, പരിരക്ഷ നേഴ്സുമാരായ അജിത, ഷംന എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ഭാസ്കരൻ എൻ. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. എസ് സജിത, ഹാബിദ് വടക്കയിൽ പി പി മുഹമ്മദ് സക്കീർ എന്നിവർ സംസാരിച്ചു.






