സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മീനച്ചിൽ ഫൈൻ ആർട്‌സ് സൊസൈറ്റി കലാവർഷം ഉദ്ഘാടനവും കൗൺസിലർമാർക്ക് സ്വീകരണവും 31ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മൂന്ന് പതിറ്റാണ്ടായി പാലായുടെ സാംസ്‌കാരിക ഭൂപടത്തിൽ സജീവ സാന്നിധ്യമായ മീനച്ചിൽ ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ (മീനച്ചിൽ ഫാസ്) പുതിയ കലാവർഷത്തിന്റെ ഉദ്ഘാടനം ജനുവരി 31 ശനിയാഴ്ച നടക്കും. വൈകുന്നേരം 6.15-ന് പാലാ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്‌സൺ ദിയ ബിനു ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം പാലാ നഗരസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 26 കൗൺസിലർമാർക്കും സംഘടനയുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം നൽകും.

മഹാകവി പാലാ നാരായണൻ നായർ, ക്രൈസ്‌തവ കാളിദാസൻ കട്ടക്കയം ചെറിയാൻ മാപ്പിള തുടങ്ങിയ പ്രതിഭകളുടെ ജന്മനാടായ പാലായിൽ 1993-ൽ നാടകാചാര്യൻ എൻ.എൻ. പിള്ളയാണ് ‘ഫാസ്’ ഉദ്ഘാടനം ചെയ്തത്. ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി കലയെയും സംസ്‌കാരത്തെയും നെഞ്ചിലേറ്റുന്ന ഈ കൂട്ടായ്മ, ഡിജിറ്റൽ യുഗത്തിലും കുടുംബങ്ങളെ നേരിൽ കോർത്തിണക്കി മൂല്യാധിഷ്ഠിത കലാവബോധം വളർത്താനാണ് ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കലാകാരന്മാർക്ക് വേദിയൊരുക്കുന്നതിനൊപ്പം പുതുതലമുറയ്ക്ക് സാംസ്‌കാരിക ദിശാബോധം നൽകുന്ന പ്രവർത്തനങ്ങളാണ് സംഘടന ലക്ഷ്യമിടുന്നത്. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ബെന്നി മൈലാടൂർ, ബൈജു കൊല്ലംപറമ്പിൽ, ഷിബു തെക്കേമറ്റം, ബേബി വലിയകുന്നത്ത്, സോമശേഖരൻ തച്ചേട്ട്, വി.എം. അബ്ദുള്ളാ ഖാൻ, കെ.കെ. രാജൻ എന്നിവർ പങ്കെടുത്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.