സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പുരുഷ കമ്മീഷൻ വരുമോ…?; രാഹുൽ ഈശ്വറിന് എൽദോസ് കുന്നപ്പിള്ളി കൂട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സമീപകാലത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് പുരുഷ കമ്മീഷനെന്നത്. പുരുഷന്മാരുടെ ക്ഷേമത്തിനും മറ്റ് വിഷയങ്ങളിലെ പരിഹാരങ്ങൾക്കും വേണ്ടി ഒരു കമ്മീഷൻ വേണമെന്ന് വാദം ഉയർത്തുന്നവർ നിരവധിയാണ്. രാഹുൽ ഈശ്വർ ആണ് അത്തരം ഒരു വാദത്തിന് കൂടുതൽ ഊർജ്ജം നൽകുന്നത്. പാറശാല ഷാരോൺ വധക്കേസിലെ കുറ്റവാളി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എഎം ബഷീറിൻ്റെ കട്ടൌട്ടിൽ പാലഭിഷേകം നടത്താൻ ഓൾ കേരള മെൻസ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു രാഹുൽ ഈശ്വറിന്റെ പരാമർശം. ഈ പരിപാടിയുടെ ഉദ്ഘാടകനായിരുന്നു രാഹുൽ ഈശ്വർ. പുരുഷന്മാരെ ആരെങ്കിലും വിഷം കൊടുത്തു കൊന്നാൽ പോലും അനുകൂലമായി അനുസ്മരണം നടത്താൻ സമൂഹം അനുവദിക്കാത്തതിൻ്റെ കാരണം കടുത്ത പുരുഷ വിരോധം ആണെന്ന് രാഹുൽ ഈശ്വർ ആരോപിച്ചു. ഭരണ ഘടന പദവികളായ വനിതാ കമ്മീഷനും യുവജന കമ്മീഷനും അഭിപ്രായം പറഞ്ഞതിന് തന്നെ വേട്ടയാടുന്നതായി രാഹുൽ ഒരു ഘട്ടത്തിൽ പറഞ്ഞിരുന്ന. ഹണി റോസിനെ വിമർശിച്ചതിന്റെ അടിസ്ഥാനത്തിൽ യുവജന കമ്മീഷൻ രാഹുലിനെതിരെ കേസെടുത്തിരുന്നു. തൻ്റെ ഭാഗം കേൾക്കാൻ കമ്മീഷൻ തയ്യാറായില്ലെന്നും രാഹുൽ ഈശ്വർ വിമർശിച്ചിരുന്നു.

ഹണി റോസിനെതിരായ പരാതികളിൽ തനിക്കെതിരെ ഒരുപാട് കമ്മീഷനുകൾ വാളെടുത്തെങ്കിലും തനിക്കൊപ്പം നിൽക്കുവാൻ ഒരു കമ്മീഷൻ പോലും ഇല്ലെന്ന് രാഹുൽ പറഞ്ഞപ്പോൾ അത് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു. പ്രധാനമായും വ്യാജ പീഡന ആരോപണങ്ങൾ ഉയരുന്നതാണ് സാമൂഹ്യ മാധ്യമങ്ങളിൽ പുരുഷ കമ്മീഷൻ വേണമെന്ന വാദം ശക്തമാകുന്നതിലേക്ക് വഴിവച്ചത്. രാഷ്ട്രീയത്തിലും സമാനമായ അഭിപ്രായങ്ങളുള്ള ചിലരെങ്കിലും ഉണ്ടാകും. ആ കൂട്ടത്തിൽ പ്രധാനിയാണ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പുരുഷ കമ്മീഷന് വേണ്ടി നിയമസഭയിൽ പ്രത്യേകം ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പുരുഷന്‍മാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുരുഷാവകാശ കമ്മീഷന്‍ അനിവാര്യമെന്ന് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വ്യാജലൈംഗിക ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് തടയിടാനാണ് ശ്രമം. താന്‍ വ്യാജപീഡന പരാതിയുടെ ഇരയാണെന്നും ആ അനുഭവം കൂടിയുള്ളതിനാലാണ് ബില്ല് അവതരിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. വ്യാജ പീഡനപരാതിയില്‍ പെട്ടാല്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ അത് അനുഭവിച്ചവര്‍ക്ക് മാത്രമേ മനസിലാവൂ. പണം ലക്ഷ്യമിട്ടാണ് പല സ്ത്രീകളും സത്യമല്ലാത്ത പരാതികളുമായി വരുന്നത്. നടന്‍ സിദ്ദീഖിന് എതിരെ പരാതി നല്‍കാന്‍ എന്തേ ഇത്ര വൈകിയതെന്ന് സുപ്രിംകോടതി ചോദിച്ചിരുന്നു. മോഷണമോ ആക്രമണമോ നടന്നാല്‍ എല്ലാവരും ഉടന്‍ പോലിസില്‍ പരാതി നല്‍കും. ഇത്രയും ഗൗരവകരമായ ലൈംഗികഅതിക്രമം നടന്നാല്‍ മാത്രം എന്തുകൊണ്ട് സമയത്തിന് പരാതി നല്‍കുന്നില്ല.

ഒരു സ്ത്രീ പരാതി നല്‍കിയാല്‍ ഉടന്‍ പുരുഷന്റെ ചിത്രം വാര്‍ത്തയായി നല്‍കും. പരാതിക്കാരിയുടെ ചിത്രം കൊടുക്കുന്നില്ലെങ്കില്‍ ആരോപണം തെളിയുന്നതുവരെ പുരുഷന്റെ ചിത്രം നല്‍കരുതെന്നും എല്‍ദോസ് കുന്നപ്പിള്ളി തുറന്നടിച്ചു. വനിതാ കമ്മിഷന്റെ മാതൃകയില്‍ പുരുഷ കമ്മിഷന്‍ കൊണ്ടുവരുന്നതിനായി എല്‍ദോസ് കുന്നപ്പള്ളി സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണെന്ന് രാഹുല്‍ ഈശ്വരാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരുന്നത്. ബോബി ചെമ്മണ്ണൂര്‍- ഹണി റോസ് വിഷയത്തിന്റെ ഉള്‍പ്പെടെ പശ്ചാത്തലത്തില്‍ പ്രഖ്യാപനം വ്യാപകമായി ചര്‍ച്ചയാകുകയാണ്. പുരുഷന്മാരുടെ അവകാശ സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ഉള്‍പ്പെടെ സമാനമായ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. ഇത്തരമൊരു വാദത്തിന് കരുത്ത് പകരുന്നത് സമീപകാലത്ത് ഉയർന്നുവരുന്ന പല വ്യാജ ആരോപണങ്ങൾ തന്നെയാണ്. സാമ്പത്തിക തർക്കങ്ങളിലും മറ്റ് വ്യക്തിപരമായ വിഷയങ്ങളിലും ഉടലെടുക്കുന്ന പക പീഡനാരോപണങ്ങളിലേക്ക് വഴിമാറുന്നു. ഇത്തരം വ്യാജ കേസുകളിൽ പെട്ട് ജയിൽവാസം അനുഭവിക്കേണ്ടി വരികയും അതിലേറെ സാമൂഹ്യ മാധ്യമങ്ങളിൽ ഓഡിറ്റിന് വിധേയമാവുകയും ചെയ്യുന്നവർ ഏറെയാണ്. നമ്മുടെ സംസ്ഥാനത്ത് തന്നെ പോക്സോ കേസുകൾ ദുരുപയോഗം ചെയ്തുന്നതായി പല ഘട്ടങ്ങളിലും പരാതികൾ ഉയർന്നിട്ടുണ്ട്. ഏറെക്കുറെ അത്തരം ഒരു വാദം ശരി തന്നെയുമാണ്. കമ്മീഷനുകൾ ഒന്നും തന്നെ പുതുതായി പൊടുന്നനെ ഉയർന്നു വന്നില്ലെങ്കിലും വ്യാജ പരാതികളിൽ പ്രാഥമിക അന്വേഷണമെങ്കിലും നടത്തിയശേഷം മാത്രം കുറ്റവാളിയായി ചിത്രീകരിക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

🔒 Premium Content

Please sign in to continue reading.

Sign In / Register
Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.