കൊച്ചി: പാല്‍വില വര്‍ധന ഉടനില്ലെന്ന് മില്‍മ തീരുമാനം. മില്‍മ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. വിവിധ മേഖല യൂണിയനുകളുടെ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാനാണ് ഇന്ന് മില്‍മ ഭരണസമിതി യോഗം ചേര്‍ന്നത്. തിരുവനന്തപുരം എറണാകുളം മലബാര്‍ യൂണിയനുകള്‍ വില കൂട്ടാന്‍ ശിപാര്‍ശ ചെയ്തിരുന്നു. പാല്‍വില 60 രൂപയാക്കണമെന്നായിരുന്നു ശുപാര്‍ശ ചെയ്തിരുന്നത്.
കൊഴുപ്പേറിയ പാല് ലിറ്ററിന് 56 രൂപയ്ക്കാണ് വില്‍ക്കുന്നത്. 10 രൂപ വര്‍ധിപ്പിച്ചാല്‍ ലിറ്ററിന് 60 രൂപയ്ക്ക് മുകളിലാകും. എന്നാല്‍ വലിയ വര്‍ധനവിലേക്ക് പോകാന്‍ സാധ്യതയില്ലെന്നാണ് വിവരം. 2022 ഡിസംബറിലാണ് ഇതിന് മുന്‍പ് സംസ്ഥാനത്ത് പാല് വില കൂട്ടിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാല് വില വര്‍ധിപ്പിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് മില്‍മ ബോര്‍ഡ് യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് പാല് വില ഉടന്‍ വര്‍ധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്.






