സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മില്‍മ്മ തൊഴിലാളികള്‍ സമരത്തില്‍;പ്രതിസന്ധിയിലായി സംസ്ഥാനത്തെ പാല്‍ വിപണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം:സംസ്ഥാനത്തെ മില്‍മ പ്ലാന്റുകളിലെ തൊഴിലാളി സമരത്തില്‍ പ്രതിസന്ധിയിലായി പാല്‍ വിപണി.സമരക്കാര്‍ക്കെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ചാണ് സമരം ശക്തമാക്കിയത്.ഐഎന്‍ടിയുസി, സിഐടിയു സംഘടനകളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് തൊഴിലാളികളുടെ സമരം നടക്കുന്നത്.പ്ലാന്റിലെ തൊഴിലാളികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ നടന്നുവരവെയാണ് സമരക്കാര്‍ക്കെതിരെ കേസെടുത്തത്.

പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് അപകടം;മരിച്ചവരുടെ എണ്ണം പതിനാലായി

തൊഴിലാളികളുടെ സ്ഥാനക്കയറ്റം തടഞ്ഞെന്ന് ആരോപിച്ച് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍പേഴ്സണെ സമരക്കാര്‍ തടഞ്ഞുവെച്ചിരുന്നു.സമരം കടുത്തതോടെ പാല്‍ വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്.പാല്‍ കിട്ടാത്തത് മൂലം കടകളില്‍ നിന്ന് പലരും വിളിച്ചുതുടങ്ങിയെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.സമരം ഉടന്‍ തീര്‍ന്നില്ലെങ്കില്‍ സംസ്ഥാനത്തെ പാല്‍ സംഭരണത്തെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ക്ഷീരകര്‍ഷകരെയും ഇത് പ്രതിസന്ധിയിലാക്കും.

Tags :

Recent News

Advertisement