സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മൈം വിവാദം: ഡി.ഡി.ഇ.യുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ്: കുമ്പള ​ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പലസ്തീന വിഷയത്തെ ആസ്പദമാക്കിയ മൈം പ്രകടനത്തെക്കുറിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് ഡിഡിഇ ഇന്ന് റിപ്പോര്ട്ട് സമർപ്പിക്കുമെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പൊതുവിദ്യഭ്യാസ ഡയറക്ടറാണ് ഡിഡിഇയോട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്.

മൈം ആരംഭിച്ചതിനും രണ്ടു മിനിറ്റ് കഴിഞ്ഞിട്ടാണ് അധ്യാപകർ സ്റ്റേജിലെത്തി കർട്ടൻ താഴ്ത്തിയത്. കർട്ടൻ താഴ്ത്തിയ അധ്യാപകർ സംഘപരിവാർ അനുകൂല ട്രേഡ് യൂണിയനിലെ അംഗങ്ങളായി തിരിച്ചറിഞ്ഞു. ഇവർ ദേശീയ അധ്യാപക പരിഷത്ത് അംഗങ്ങളായ പ്രദീപ് കുമാർ, സുപ്രീത് എന്നിവരാണ്.

കൂടാതെ, മുടങ്ങിയ കലോത്സവം തിങ്കളാഴ്ച വീണ്ടും നടത്തുമെന്നും, പലസ്തീനയിലെ കുട്ടികളുടെ പ്രശ്നങ്ങൾ ഈ മൈം വേദിയിൽ അവതരിപ്പിക്കാനും സർക്കാർ അനുമതി നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

വിവാദങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ, പി.ടി.എ. സ്‌കൂളിൽ യോഗം ചേര്‍ത്ത് വിഷയങ്ങൾ പരിശോധിച്ചു. അധ്യാപകർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫ്, എസ്എഫ്‌ഐ പ്രവർത്തകർ സ്കൂളിന് പുറത്ത് പ്രതിഷേധം നടത്തി.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.