സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

മന്ത്രി ഗണേശ് കുമാറിന്റെ പുതിയ പരിഷ്‌കാരം; പ്രതിഷേധവുമായി ജീവനക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നടപ്പാക്കിയ പുതിയ പരിഷ്‌കാരത്തിനെതിരെ ജീവനക്കാരുടെ സംഘടനകൾ രംഗത്ത്. എഐ ഉപയോഗിച്ച് റൂട്ടുകളിലെ സമയം നിശ്ചയിക്കുന്ന സംവിധാനത്തിനെതിരെയാണ് ജീവനക്കാർ രംഗത്തെത്തിയത്. പുതിയ സംവിധാനത്തിലൂടെ സമയം നിശ്ചയിക്കുമ്പോൾ തൊഴിലാളികൾക്ക് ഡ്യൂട്ടി നഷ്ടം വരുംവിധം കുറഞ്ഞ യാത്രാസമയം തിരഞ്ഞെടുക്കുന്നുവെന്നാണ് പരാതി. ബസ് വിന്യാസത്തിലെ അപകാത പരിഹരിക്കുന്നതിന് വേണ്ടിയാണ് മന്ത്രി ഗണേശ് കുമാറിന്റെ വകുപ്പ് പുതിയ പരിഷ്‌കാരം കൊണ്ടുവന്നത്.

പ്രീമിയം സൂപ്പർഫാസ്റ്റുകളിൽ സ്റ്റോപ്പ് കുറച്ചതിന്റെ പേരിൽ ഡ്യൂട്ടി കുറച്ചതിന്റെ സമാനമാണ് എഐ പരിഷ്‌കാരമെന്നാണ് ഉയരുന്ന ആക്ഷേപം. പുതിയ മോഡൽ ടിക്കറ്റ് മെഷിൻ ഏർപ്പെടുത്തിയതോടെ ബസുകളുടെ യാത്രാസമയം ഓൺലൈനിൽ ലഭിക്കും. ഓരോ റൂട്ടുകളിലെ ബസുകൾ ഏത്ര സമയത്തിനുള്ളിൽ ട്രിപ്പ് പൂർത്തിയാകുമെന്ന് അറിയാൻ സാധിക്കും. എന്നാൽ ദേശീയപാത നിർമ്മാണവും ഗതാഗതക്കുരുക്കും കാരണം ബസുകൾ വൈകിയോടുന്നുണ്ട്. ഇക്കാര്യം അവഗണിച്ച് കുറഞ്ഞ സമയം കണക്കാക്കി അതുപ്രകാരം ഡ്യൂട്ടി പുനഃക്രമീകരിക്കാൻ നിർദ്ദേശിച്ചതാണ് പരാതിക്ക് കാരണമാക്കിയത്. ഇപ്പോഴത്തേത് പരീക്ഷണ ഉപയോഗം മാത്രമാണെന്നാണ് മാനേജ്‌മെന്റ് വിശദീകരണം.

അതേസമയം, പ്രീമിയം ബസുകളുടെ ഡ്യൂട്ടി കുറച്ചത് പിൻവലിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. സൂപ്പർ ഫാസ്ററ് ആരംഭിച്ച സമയത്ത് തിരുവനന്തപുരം- എറണാകുളം റൂട്ടിൽ 11 ഫെയർ സ്റ്റേജുകളും അഞ്ചരമണിക്കൂർ സമയവുമാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ കാലക്രമേണ സ്‌റ്റോപ്പുകൾ വർദ്ധിപ്പിച്ചെങ്കിലും സമയം ദീർഘിപ്പിച്ചില്ല. ഈ അവസ്ഥ തന്നെയാണ് എല്ലാ റൂട്ടുകളിലും. യാത്രക്കാർ രാത്രിയിൽ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തേണ്ടി വരുന്നതും ഗതാഗതതടസവും ലക്ഷ്യ സ്ഥാനത്ത് എത്തേണ്ട സമയം വർദ്ധിപ്പിക്കുന്നു. ഈ കാരണം കൊണ്ട് ഡ്യൂട്ടിക്കിടയിലെ വിശ്രമസമയം നഷ്ടമാകുന്നതായി ജീവനക്കാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement