തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെ മന്ത്രി വി.ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. സഭയില്‍ തൊഴില്‍ പ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള ചോദ്യോത്തര വേളയില്‍ സംസാരിക്കുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രക്തസമ്മര്‍ദത്തില്‍ വ്യതിയാനമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. തുടര്‍ന്ന് ശിവന്‍കുട്ടിക്കു പകരം മന്ത്രി എം.ബി.രാജേഷ് ചോദ്യോത്തര വേളയില്‍ മറുപടി നല്‍കി.






